Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..


പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..


അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി അഫ്ഗാന്‍ ഭരണകൂടം.. മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്..


മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...


ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!

സാഹസത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ

10 MARCH 2025 08:44 PM IST
മലയാളി വാര്‍ത്ത

ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിൽ പുറത്തെത്തുന്ന സാഹസം എന്ന ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ. ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും നേടി വരുന്ന പുതിയ തലമുറക്കാരുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ ആകർഷക ഘടകങ്ങളിൽ പ്രധാനമാണ്.

ആക്ഷൻ ഹീറോ ആയ ബാബു ആൻ്റണിയുടെ സാന്നിദ്ധ്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം കൂടി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നരേൻ, ശബരീഷ് വർമ്മ ,റംസാൻ, ജീവാ ജോസഫ്, സജിൻ ചെറുകയിൽ, അജ്യവർഗീസ് എന്നിവരുടെ സാന്നിദ്ധ്യമാണ് അവരുടെ ഫസ്റ്റ്ലുക്കോടെ പുറത്തുവിട്ടിരിക്കുന്നത്.

നരേൻ

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തൻ്റെ കൈയ്യൊപ്പു പതിച്ച നടനാണ് നരേൻ. ജയരാജിൻ്റെ ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ കടന്നുവന്ന് കൈയ്യടി നേടിയ ഈ നടൻ പിന്നീട്, തമിഴിലും തിളങ്ങി. അച്ചുവിൻ്റെ അമ്മ, ക്ലാസ്മേറ്റ്സ്, ക്യൂൻഎലി സമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്കരുടെ ഇഷ്ടനടനായി മാറിയ ഈ നടൻ സാഹസം എന്ന ചിത്രത്തിലൂടെ വീണ്ടുംപ്രേക്ഷകരുടെ കൈയ്യടി നേടാനുള്ള ഒരുക്കത്തിലാണ്.

ഏറെ വൈവിധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. അഭിനേതാക്കളുടെ കഥാപാത്രങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നില്ല. അതിനാൽ കഥാപാത്രങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനും കഴിയില്ല.
ആ കൗതുകങ്ങൾക്കായി കാത്തിരിക്കാം.

ശബരീഷ് വർമ്മ

സാഹസത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ശബരീഷ് വർമ്മ. അൽഫോൻ സ്പുത്രൻ സംവിധാനം ചെയ്ത നേരം എന്ന തമിഴ് ചിത്രത്തിൽ ക്കൂടിയാണ് ശബരീഷിൻ്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. ഈ ചിത്രം മലയാളത്തിൽ എത്തിയപ്പോൾ ശബരീഷ് വർമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സിജു വിൽസനായിരുന്നു.

പിന്നീട് പ്രേമം എന്ന ചിത്രത്തിലഭിനയിച്ചു. പ്രേമം എന്ന ചിത്രം ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. അക്കാലത്ത് താരതമ്യേന പുതുമുഖങ്ങൾ എന്നു പറയാവുന്നതാരങ്ങളെ അണിനിരത്തി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രം ചെറുപ്പക്കാരെ വലിയ തോതിലാണ് സ്വാധിനിച്ചത്.
അവരുടെ രൂപത്തിലും, വേഷവിധാനത്തിലും, ഭാവങ്ങളിലുമൊക്കെ പ്രേമത്തിലെ കഥാപാത്രങ്ങൾ സ്വാധീനിക്കപ്പെട്ടു.

അവർ അവരെ അനുകരിച്ചു വരുന്നു ഇന്നും. പ്രേമത്തിലൂടെ കടന്നുവന്ന് യുവാക്കളുടെ ഇടയിൽ ഏറാ സ്വാധീനം നേടിയ നടനാണ് ശബരീഷ് വർമ്മ. അഭിനയത്തോടൊപ്പം മറ്റൊരു മേഖലയിലും ശബരീഷ് തൻ്റെ കഴിവുകൾ തെളിയിച്ചു വരുന്നു. ഗാനരചയിതാവായി. പ്രേഖം എന്ന സിനിമയിലെ മൊത്തം ഏഴു ഗാനങ്ങളിൽ അഞ്ചെണ്ണവും രചിച്ചത് ശബരീഷാണ്.

മികച്ച ഒരു ഗായകനുമായ ശബരീഷ് പ്രേമത്തിലെഅഞ്ചു ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇരുപത്തിലേറെ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. അനുരാഗ കരിക്കിൻ വെള്ളം, മെംബർ രമേശൻ ഒമ്പതാം വാർഡ്, അങ്ങനെ നീളുന്നു ആ പട്ടിക.

പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശബരീഷിൻ്റെ സമീപകാലത്ത് ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് കണ്ണൂർ സ്ക്വാഡ്, ടർബോ പ്രാവിൻ കൂട് ഷാപ്പ് എന്നിവ. ഇന്നിപ്പോൾ അഭിനയ രംഗത്തും, ഗാനരചയിതാവായും, ഗായകനായുമൊക്കെ തൻ്റേതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് ശബരീഷ്. സാഹസത്തിലെ ശബരീഷിൻ്റെ കഥാപാത്രത്തിനായി നമുക്കു കാത്തിരിക്കാം.

റംസാൻ

ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് റംസാൻ. ഭിഷ്മ പർവ്വം എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെ ഏറെ ശ്രദ്ധേയനായി കടന്നുവന്ന റംസാൻ. ഈ ചിത്രത്തിലും ഏറെ കൗതുകകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാലതാരമായി കടന്നുവന്ന റംസാൻ പട്ടണത്തിൽ ഭൂതം, ത്രീയിംഗ്സ്, ഡോക്ടർ ലൗ, കിഡു ഈ അടുത്ത കാലത് എന്നീ ത്രീയിംഗ്സിലും, ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു റംസാൻ, ഡോക്ടർ ലൗ ത്രീ ത്രീ കിംഗ്സ്, എന്നീ ചിത്രങ്ങളിൽകുഞ്ചാക്കേ ബോബൻ്റെ ചെറുപ്പകാലമാണ് അഭിനയിച്ചത്.

തീയേറ്ററുകളിൽ നിറ സാന്നിദ്ധ്യത്തിലൂടെ പ്രദർശിപ്പിക്കുന്ന ഓഫീസർ ഓൺ ഡ്യൂട്ടി , റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചെറുപ്പക്കാർക്കിടയില ഏറെ ഹരമായി മാറിയിരിക്കുന്നു. മികച്ച കോറിയോ ഗാഫർ കൂടിയായ റംസാൻ രോമാഞ്ചം മധുര മനോഹരം, എന്നീസിനിമകളുടെ പ്രൊമോ സോങ്ങിൻ്റെ കോറിയോഗ്രഫിയും നിർവ്വഹിക്കുകയുണ്ടായി. ഭ്രമയുഗം സിനിമയുടെ അണിയറയിലും റംസാൻ്റെ സാന്നിധ്യമുണ്ട്.

സജിൻ ചെറുകയിൽ

സജിൻ്റെ സാന്നിദ്ധ്യം തീയേറ്ററുകളിൽ ചിരിയുടെ നിമിഷങ്ങൾ നൽകുന്നതാണ്. സാഹസം എന്ന ചിത്രത്തിൽ സജിൻ ചെറുകയിൽ തൻ്റെ സാന്നിദ്യം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുവാൻ പോകുന്നു. ലില്ലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ തിരക്കഥാകൃത്തെന്നും നിലയിലും ഏറെ ശ്രദ്ധേയനാണ്.

അള്ള് രമേന്ദ്രൻ എന്ന ചിത്രത്തിലും, ഐ. ആം. കാതലൻ എന്ന ചിത്രത്തിൻ്റെയും തിരക്കഥാകൃത്താണ്. അങ്ങനെ ബഹുമുഖ പ്രതിഭയായ സജിൻ പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യാ, പൂവൻ, കണ്ണൂർ സ്ക്വാഡ് നല്ല നിലാവുള്ള രാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദേയനായി. ചെറുപ്പക്കാരുടെ ഇടയിലെ പ്രിയ നടന്നായി മാറിയിരിക്കുകയാണിപ്പോൾ സജിൻ. നർമ്മ കഥാപാത്രങ്ങളിലൂടെയാണ് സജിൻ ഏറെ തിളങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിൽ സജിൻ്റെ സാന്നിദ്ധ്യം നൽകുന്ന കൗതുകമെന്താണ്?

അജു വർഗീസ്

ആമുഖങ്ങൾ ഒന്നും ഇപ്പോൾ ആവശ്യമില്ലാത്ത ഒരു നടനാണ് അജുവർഗീസ്. മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ കടന്നുവന്ന് എണ്ണിയാലൊതുങ്ങാത്ത വിധം ചിത്രങ്ങളിൽ അഭിനയിച്ച് പ്രേഷകർക്കിടയിൽ ചിരിയും ചിന്തയും നൽകുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അജു വർഗീസ് ഈ ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാ പാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ മുഴുനീള കഥാപാത്രമല്ല അജുവിൻ്റേതെന്ന് സംവിധായകൻ ബിബിൻ കൃഷ്ണ വ്യക്തമാക്കി. പക്ഷെ ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ നിർണ്ണായകമായ കഥാപാത്രമാണ് അജുവിൻ്റേത്.

ജീവാ ജോസഫ്

ടെലിവിഷൻ ആംഗറിംഗ് മേഖലയിൽ പ്രവൃർത്തിച്ചു കൊണ്ടാണ് ജീവാ ജോസഫ് ചലച്ചിത്ര രംഗത്ത് കടന്നു വരുന്നത്. സൂര്യാടി. വി. യിലൂടെ തുടങ്ങി മഴവിൽ മനോരമ സീ ടി.വി, ഫ്‌ളവർസ് ടി.വി എന്നിവിടങ്ങളിൽ ആംഗറായി പ്രവർത്തിക്കുന്നതിനിടയിൽ അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയ രംഗത്തെത്തി.

പിന്നീട് മമ്മൂട്ടി നായകനായ പ്രീസ്റ്റ്, 21 ഗ്രാം, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് പുതുതലമുറക്കാരുടെ ഇടയിൽ ഏറെ സ്ഥാനം നേടിയെടുക്കുവാൻ ജീവാ ജോസഫിനു കഴിഞ്ഞു. 21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസത്തിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ബിബിൻ കൃഷ്ണ ഇപ്പോൾ സാഹചര്യമൊരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിൽ ജീവാ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രമെന്തായിരിക്കും? ചിത്രം പ്രദർശനത്തിനെത്തുന്നതുവരേയും നമുക്കു കാത്തിരിക്കാം. ഇവർക്കു പുറമേ ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ് എന്നാ വരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ. മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ. എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ  (7 hours ago)

Rajnath Singh പാകിസ്ഥാന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്  (8 hours ago)

വര്‍ക്കല മൈതാനം അണ്ടര്‍ പാസേജ് മോടിപിടിപ്പിക്കല്‍: 99.94 ലക്ഷം രൂപയ്ക്ക് അനുമതി  (8 hours ago)

PAK AFGAN അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുന്നു  (8 hours ago)

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു  (9 hours ago)

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് - രമേശ് ചെന്നിത്തല  (9 hours ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...  (9 hours ago)

ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!  (9 hours ago)

തീവ്രന്യുന മർദ്ദ സാധ്യത!  (10 hours ago)

KOLLAM സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍  (10 hours ago)

നിർണായക വിവരം; പ്രതിയെക്കുറിച്ച് സൂചന?  (10 hours ago)

പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...  (12 hours ago)

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (13 hours ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (13 hours ago)

Malayali Vartha Recommends