Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മഹേഷിന്റെ പ്രതികാരം പറയുന്നു ഇടുക്കിയെന്ന മിടുമിടുക്കിയെ കുറിച്ച്

21 FEBRUARY 2016 01:19 AM IST
മലയാളി വാര്‍ത്ത.

ഇടുക്കി സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് കാരണം ഇടുക്കിയുടെ ദൃശ്യ ഭംഗി തന്നെ. കാഴ്ചയുടെ മനോഹാര്യത ക്യാമറ എങ്ങോട്ട് തിരിച്ചാലും കിട്ടും. പച്ചപ്പിന്റെ സൗന്ദര്യമാണ് ഇടുക്കിയുടെ പ്രത്യേകത. മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലൂടെ ഇടുക്കിയുടെ സൗന്ദര്യവും ഇടുക്കിക്കാരുടെ നിഷ്‌ക്കളങ്ക സ്‌നേഹവുമെല്ലാം സിനിമയിലുടനീളം കാണാന്‍ കഴിയും.
പ്രകൃതിയുടെ മടിത്തട്ടായ ഇടുക്കി സിനിമയുടെ ലൊക്കേഷനാകുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇടുക്കിയുടെയും ഇവിടത്തെ പച്ചയായ മനുഷ്യജീവിതത്തിന്റെയും കഥ പറയുന്ന സിനിമകള്‍ അധികമില്ല. അത്തരത്തിലൊരു ആവിഷ്‌ക്കാരമാണ് മലയോരത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനവും ഫഹദ് ഫാസില്‍ നായകനുമായ ഈ ചിത്രത്തെ ഇതിനകം നാടൊന്നാകെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിക്കഴിഞ്ഞു.
മഹേഷിന്റെ പ്രതികാരം കൂടുതലും ചിത്രീകരിച്ചിരിച്ചത് കാര്‍ഷിക ഗ്രാമമായ തോപ്രാംകുടിയിലെ പ്രകാശിലും പരിസരത്തുമാണ്. രാജമുടി, മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രി, കട്ടപ്പന ബസ്സ്റ്റാന്‍ഡ്, കട്ടപ്പന സാഗര തിയറ്റര്‍, ഇടുക്കി ഗ്രൌണ്ട് എന്നിവിടങ്ങളും മഹേഷിന്റെ പ്രതികാരത്തിന്റെ ഭാഗമായി. ചുറ്റും കാണുന്നവരാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം. അതുതന്നെയാണ് ഈ സിനിമയുടെ വിജയവും. ഓരോ പ്രേക്ഷകനും ഈ അനുഭവത്തോടെയാണ് തിയറ്റര്‍ വിടുന്നത്. ഹൈറേഞ്ചിന്റെ ജീവിതമാണ് സിനിമയിലെ മഹേഷും മറ്റ് കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. ദൈനതയില്‍ നിന്നും ഉശിരിന്റെ വിജയക്കുതിപ്പ് നടത്തുന്ന മലയോര യുവാവിനെയാണ് മഹേഷ് എന്ന നായക കഥാപാത്രത്തത്തിലൂടെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.
മലയോര ജീവിതത്തെയും സിനിമ നന്നായി അവതരിപ്പിച്ചു. നിഷ്‌കളങ്കമായ പെരുമാറ്റവും വര്‍ത്തമാനം, സ്‌നേഹത്തിന് മുന്നില്‍ വഴിമാറുന്ന പ്രതികാരം, കഷ്ടപ്പാടുനിറഞ്ഞ ജീവിത ശൈലി, നിലനില്‍പ്പിനായുള്ള കുടിയേറ്റ കര്‍ഷകന്റെ നെട്ടോട്ടം, ഇതിനിടയില്‍ ജീവിതം മറന്നുപോകുന്ന മനുഷ്യര്‍ എന്നിവയെല്ലാം മഹേഷിന്റെ പ്രതികാരത്തില്‍ നിറയുന്നുണ്ട്. പ്രകാശിലെ സ്റ്റുഡിയോയും ഡിസൈനിങ്ങ് സെന്ററുമാണ് പ്രഭവകേന്ദ്രം. ഈ നാട്ടിലെ പലരും കഥാപാത്രങ്ങളായെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. മഹേഷിന്റെ പിതാവായി വേഷമിട്ട ആര്‍ട്ടിസ്റ്റ് ബേബിയായ കെ എല്‍ ആന്റണിയും ഡിസൈനിങ്ങ് സെന്ററിലെ ബേബിയായ അലന്‍സിയും മലയോരത്തിന്റെ സ്വന്തം. ഹൈറേഞ്ചിന്റെ മറ്റൊരു കഥ പറഞ്ഞ ഇടുക്കി ഗോള്‍ഡിന്റെ സംവിധായകന്‍ ആഷിക് അബുവാണ് മഹേഷിന്റെ പ്രതികാരത്തിന് പണം മുടക്കിയത്. തിരക്കഥ എഴുതിയത് ശ്യാം പുഷ്‌ക്കറും.
നിരവധി തമിഴ്, കന്നട സിനിമകളും ഇവിടെ പിറന്നു. ഷാരൂഖ്കാന്‍ നിറഞ്ഞാടിയ ചെന്നൈ എക്‌സ്പ്രസ്, അമലാപോള്‍ കേന്ദ്രകഥാപാത്രമായ മൈന തുടങ്ങിയ തമിഴ്‌സിനിമകള്‍ മുന്നാറിന്റെ മനോഹാരിതയില്‍ വിരിഞ്ഞതാണ്. ജയറാം നായകനായ വെറുതെയല്ല ഭാര്യ ഇടുക്കി പട്ടയം കവലയിലും, മോഹന്‍ലാലിന്റെ രസതന്ത്രവും ദിലീപിന്റെ കുഞ്ഞിക്കൂനന്‍ എന്നിവ അറക്കുളത്തും, കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തൊടുപുഴയിലും ചിത്രീകരിച്ചതാണ്. വലിയ ഹിറ്റായി മാറിയ ലാലിന്റെ ദൃശ്യത്തിനും, ബിജുമേനോന്റെ വെള്ളിമൂങ്ങയ്ക്കും ലൊക്കേഷനായതും തൊടുപുഴയയാണ്. ഇവിടത്തെ പെരിങ്ങാശേരിയും ചിത്രീകരണത്തിന് വേദിയായി. ബ്‌ളസി ഒരുക്കിയ മമ്മൂട്ടിയുടെ കാഴ്ചയും പളുങ്കും ഇടുക്കിയുടെ വശ്യസൌന്ദര്യത്തില്‍ രൂപപ്പെടുത്തിയതാണ്. മോഹന്‍ലാലിന്റെ ഭ്രമരം മറയൂരിന്റെ സംഭാവനയാണ്. ബാലന്‍പിള്ള സിറ്റിയെ ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ നായകനായ എല്‍സമ്മയെന്ന ആണ്‍കുട്ടിയും ഇടുക്കിയിലാണ് ഷുട്ട് ചെയ്തത്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് ഫഹദ് ഫാസില്‍ നായകനായ ഇയോബിന്റെ പൂസ്തകം എന്നീ സിനിമകളും ഇടുക്കിയുടെ മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (57 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends