Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഈ ഉപകാരം മറക്കില്ല....സോളാര്‍ തന്നെ ശരിക്കും തുണച്ചു വെളിപ്പെടുത്തലുമായി ഇന്നസെന്റ്

27 FEBRUARY 2016 06:33 AM IST
മലയാളി വാര്‍ത്ത.

തന്റെ കാന്‍സറിനെ പമ്പകടത്തിയത് സോളാര്‍ കേസ്. ക്യാന്‍സര്‍ രോഗം ഭേദമാക്കിയത് മരുന്ന് മാത്രമല്ല, സോളാര്‍ കേസും അനുബന്ധ വെളിപ്പെടുത്തലുകളും. രോഗം പോലും എന്റെ ആവേശം കണ്ട് മാറി നിന്നു.
ഇന്നസെന്റ് തുറന്നെഴുതുന്നു..
തന്റെ ക്യാന്‍സര്‍ രോഗം സുഖപ്പെടുത്തിയത് മരുന്നും ഗംഗാധരന്‍ ഡോക്ടറുമല്ല മറിച്ച് സോളാര്‍ കേസും അനുബന്ധ വെളിപ്പെടുത്തലുകളുമാണെന്ന് ഇന്നസെന്റ് എംപി. ഗൃഹലക്ഷ്മി വാരികയില്‍ എഴുതിയ ഇന്നസെന്റ് കഥകള്‍ എന്ന പംക്തിയിലാണ് സോളാര്‍ കേസിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഇന്നസെന്റ് തമാശരൂപത്തില്‍ എഴുതിയിരിക്കുന്നത്.

ഇന്നസെന്റ് എഴുതിയിരിക്കുന്നത് ഇങ്ങനെ

ഡോ. ഗംഗാധരന്റെ ചികിത്സകൊണഅടാണ് എന്റെ രോഗം ഭേദമായത് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍, അതുകൊണ്ട് മാത്രമല്ല, നമ്മുടെ നാട്ടിലെ സോളാര്‍ ചര്‍ച്ചകളും രോഗം ശമനമാകാന്‍ സഹായിച്ചിട്ടുണ്ട്. അത് ശാസ്ത്രീയമായി തെളിയിക്കാന്‍ എനിക്ക് പറ്റില്ല. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ് ഈ സോളാറുണ്ടല്ലോ അതെന്നെ വല്ലാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. നേരം വെളുക്കുമ്പോള്‍ തൊട്ട് ഇന്ന് എന്തായിരിക്കും കേസിലെ പ്രതികള്‍ വെളിപ്പെടുത്തുക എന്നറിയാനുള്ള ആകാംക്ഷയാണ്. ജീവിച്ചിരുന്നാലല്ലേ ഇതൊക്കെ കേള്‍ക്കാനും കാണാനും പറ്റു. ഇതിന്റെ ക്ലൈമാക്‌സ് എന്താകും എന്ന് എല്ലാ മലയാളികളെയും പോലെ എനിക്കും അറിയാന്‍ കൊതിയുണ്ട്.

നിന്റെ ദേഹത്ത് എനിക്ക് കുറച്ച് കൂടി പണിയുണ്ടെടാ...എന്നു പറഞ്ഞ് ക്യാന്‍സര്‍ വീണ്ടും വരാനായി കാത്തു നില്‍ക്കുകയാണ്. അപ്പോഴൊക്കെ 'നീയൊന്ന് പോയെ, എനിക്ക് സോളാറില്‍ ചിലത് കാണാനും കേള്‍ക്കാനുമുള്ളതാണ്' എന്നു പറഞ്ഞ് രോഗത്തെ ഓടിച്ചു വിടുകയാണ് ഞാന്‍.

സോളാറെന്ന് കേള്‍ക്കുമ്പോഴെ ഞാനിപ്പോഴെ രോഗത്തെ മറക്കും. ഈയിടയായി പേര് വെളിപ്പെടുത്തലുകളുടെ ഊഴമാണ്. അതോടെ എന്റെ ആവേശം ഇരട്ടിച്ചു. ഒരു ഘട്ടത്തില്‍ ഗംഗാധരന്‍ ഡോക്ടര്‍ പറഞ്ഞതാണ് ഇന്നസെന്റിന് ഒരു കീമോ കൂടി ചെയ്യേണ്ടി വരും എന്ന്. സോളാര്‍ എനര്‍ജി ശരീരത്തില്‍ കയറിയത് കൊണ്ടാണോ എന്നറിയില്ല. കീമോയും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ടെന്നാണ് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്.

രോഗത്തിന്റെ അസ്വസ്ഥകള്‍ വരുന്ന സമയത്താകും മറ്റൊരു വെളിപ്പെടുത്തല്‍ സോളാറില്‍ നടക്കുക. അതോടെ മനസ്സ് അതില്‍ മുഴുകും. 'വരട്ടെ നാളത്തെ വെളിപ്പെടുത്തല്‍ കൂടി കേള്‍ക്കട്ടെ' എന്ന് ഞാന്‍ പറയുമ്പോള്‍ കാന്‍സര്‍ മാറിത്തരും. ഇങ്ങനെ നാളെ നാളെ എന്ന് പറഞ്ഞ് ഞാന്‍ രോഗത്തെയും സോളാര്‍ പ്രതികള്‍ നമ്മളെയും പറ്റിച്ചു കൊണ്ടിരിക്കുന്നു.

ഈയിടെയായി നമ്മള്‍ വിചാരിക്കാത്ത ആളുകളുടെ പേരുകള്‍ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഓരോരുത്തരുടെ പേരുകള്‍ വരാന്‍ തുടങ്ങിയതോടെ ഭാര്യ ആലിസിന് എന്നെ ഒരു വിലയില്ല. ഈ വിലയില്ലായ്മയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായി. 'ആണ്‍കുട്ട്യോളുടെ പേരാടോ ആ കൊച്ച് പറയണത്. ഇത്ര പേര്‌ടെ പേര് വെളിപ്പെടുത്തിയിട്ടും ഇങ്ങേര്‌ടെ പേര് പറഞ്ഞില്ലല്ലോ, മനുഷ്യാ' എന്നാണോ?..

ഇപ്പോള്‍ കാറില്‍ മണ്ഡലത്തിലൂടെ സഞ്ചരിക്കുമ്പോഴും പള്ളിയില്‍ പോകുമ്പോഴും വഴിവക്കില്‍ കാണുന്ന സ്ത്രീകള്‍ എന്നെ നോക്കി പരിഹസിച്ച് ചിരിക്കുന്ന പോലെ തോന്നാറുണ്ട്. 'എംപിയാണത്രെ എംപി, കാറില്‍ ഞെളിഞ്ഞിരുന്ന്, കസവു ജുബ്ബയുമിട്ട്, പത്രാസ് കണ്ണാടിയും വെച്ച് പോകാന്‍ നാണമില്ലല്ലോ മനുഷ്യാ..ഒരിക്കലെങ്കിലും തന്റെ പേര് സോളാറില്‍ കേള്‍ക്കാന്‍ സാധിച്ചോ' എന്നവര്‍ എന്നെ കളിയാക്കുകയാണോ എന്ന് തോന്നി ഞാന്‍ തലകുനിച്ച് നടക്കും.

ഡല്‍ഹിയില്‍ പോകുന്ന സമയത്ത് ഇന്നസെന്റ് എംപി എന്ന് പറഞ്ഞാലും ഉദ്യോഗസ്ഥര്‍ക്കൊന്നും ഒരു വിലയില്ല. സിനിമ നടനാണെന്ന് പറഞ്ഞിട്ടും കാര്യമൊന്നുമില്ല. പക്ഷെ പി.സി. ചാക്കോ കോ ഹരായ (തോല്‍പ്പിച്ച) എന്ന് പറയുമ്പോള്‍ ഉദ്യോഗസ്ഥരൊക്കെ ഒരു പരിഗണന തരും. പി.സി. ചാക്കോയെ തോല്‍പ്പിച്ചയാള്‍ ചില്ലറക്കാരനല്ലെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും ഇന്നസെന്റ് തന്റെ അനുഭവക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends