Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

അത് തെറ്റാണോ സാറേ... പോടീ എന്ന് വിളിച്ചപ്പോള്‍ വീട്ടില്‍ ഉള്ളവരെ അങ്ങനെ വിളിച്ചാല്‍ മതി എന്നാണ് പറഞ്ഞത്

12 JULY 2016 09:07 AM IST
മലയാളി വാര്‍ത്ത.

പോടി എന്നു വിളിച്ചപ്പോള്‍ വീട്ടില്‍ ഉള്ളവരെ അങ്ങനെ വിളിച്ചാല്‍ മതി എന്നാണ് താന്‍ പറഞ്ഞതെന്ന് നടി ലക്ഷ്മി പ്രിയ. 'അലുവയും മത്തിക്കറിയും' സീരിയല്‍ ലൊക്കേഷനില്‍ നടന്ന സംഭവങ്ങളോടു പ്രതികരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. വീട്ടിലുള്ള സ്ത്രീകളെ സ്ത്രീകളായും കൂടെ ജോലിചെയുന്ന സ്ത്രീകളെ ഉപകരണങ്ങളായും കാണുന്ന സീരിയല്‍ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഇനി താനില്ലെന്നു നടി ലക്ഷ്മി പ്രിയ.
സീരിയലില്‍ നിന്ന് നായികയായ ലക്ഷ്മി പ്രിയയെ മാറ്റിയ സംവിധായകന്‍ പ്രസാദ് നൂറനാടിന്റെ തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ചു തന്നെ അപമാനിച്ച നടിയെ പുറത്താക്കുക എന്നത് ഒപ്പം ജോലിചെയ്യുന്ന എല്ലാവരുടെയും തീരുമാനം ആയിരുന്നുവെന്നു കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ ജൂണ്‍ 30നു നടന്ന സംഭവത്തിനു ശേഷം സീരിയലില്‍ നിന്ന് തന്നെ മാറ്റിയത് അറിയുന്നത് രണ്ടു ദിവസം മുന്‍പ് ആണെന്നു ലക്ഷ്മി പ്രിയ പറഞ്ഞു. ഞാന്‍ ഒരു കലാകാരി മാത്രമല്ല ഏഴുമാസം പ്രായമായ പ്രീമെച്വര്‍ ആയി ജനിച്ച കുട്ടിയുടെ അമ്മയുമാണ്. രാത്രി ഒമ്പതിനു മുന്‍പ് ഷൂട്ട് തീരുമെന്നാണ് പറയാറുള്ളത്. എങ്കിലും പലപ്പോഴും രാത്രി വൈകാറുണ്ട്. എന്നാല്‍ താന്‍ അതിനെ കുറിച്ച് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.
റൂമില്‍ നിന്നു വരുമ്പോള്‍ തന്നെ 7 മാസം മാത്രമായ തന്റെ കുട്ടിക്ക് അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഏഴാം മാസത്തില്‍ പിറന്ന കുഞ്ഞിന് രോഗപ്രതിരോധശേഷി കുറവാണ്. അതുകൊണ്ടു താനും ഭര്‍ത്താവും മാത്രമേ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുള്ളൂ. വൈകുന്നേരം സീരിയല്‍ ചിത്രീകരണ വേളയില്‍ കുട്ടിയോടൊപ്പം റൂമിലുള്ള ഭര്‍ത്താവ് ഫോണിലേക്കു വിളിച്ചു. ഷൂട്ടിങ് സമയത്തു അങ്ങനെ ഫോണ്‍ വിളിക്കാറില്ലാത്ത ഭര്‍ത്താവ് വിളിച്ചപ്പോള്‍ മുതല്‍ മകളുടെ കാര്യം ഓര്‍ത്തു ടെന്‍ഷന്‍ ആയി. തന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചപ്പോള്‍ ഭര്‍ത്താവ് പരിധിക്കു പുറത്തും. വേഗം എത്താം എന്ന് കരുതിയാണ് അന്നു തന്നെ വാഹനത്തില്‍ നേരത്തെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.
എല്ലാദിവസവും ഒരു പരാതിയുമില്ലാതെ അവസാനമാണ് അനുവദിച്ച വാഹനത്തില്‍ വീട്ടില്‍ എത്തുന്നത്. അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു തനിക്കു വേഗം വിട്ടില്‍ പോകണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്. എന്നാല്‍ സീരിയലിലെ മറ്റു ചിലരെ ആദ്യം വീട്ടില്‍ എത്തിച്ചതിനു ശേഷമേ ലക്ഷ്മിയെ വിടാന്‍ പറ്റുകയുള്ളു എന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്നു തന്റെ അവസ്ഥ കരഞ്ഞു പറഞ്ഞു. ഈ സമയത്താണു പ്രസാദ് നൂറനാട് അവിടെ എത്തിയത്.
ടെക്‌നിഷ്യന്മാര്‍ മനുഷ്യരാണെന്നും ആര്‍ടിസ്റ്റുകള്‍ മാത്രമല്ല അവരും പണിയാണ് എടുക്കുന്നതെന്നും അവര്‍ക്കും വിട്ടില്‍ പോകണം എന്നും പ്രസാദ് പറഞ്ഞു. എല്ലാവരും മനുഷ്യര്‍ ആണെന്നു മറുപടി പറഞ്ഞപ്പോള്‍ തന്നെ പോടീ എന്ന് സംവിധായകന്‍ വിളിച്ചു. വീട്ടില്‍ ഉള്ളവരെ അങ്ങനെ വിളിച്ചാല്‍ മതി എന്നാണ് മറുപടി പറഞ്ഞത്.
തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ ഭര്‍ത്താവും മകളുമില്ല. അവര്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റില്‍ ഇതേ സീരിയലില്‍ തനിക്കു അവാര്‍ഡ് കിട്ടിയിരുന്നു. അതിന്റെയൊക്കെ സന്തോഷം നിറഞ്ഞു നിന്ന സമയത്താണ് ഈ സംഭവം നടന്നത്. ഇതിനുശേഷം 15 ദിവസം കഴിഞ്ഞാണ് വാര്‍ത്തകള്‍ വന്നത്. ഇതിനു പിന്നില്‍ എന്തോ ഉദ്ദേശ്യമുണ്ടെന്നു സംശയിക്കുന്നു എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (4 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (14 minutes ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (17 minutes ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (48 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (1 hour ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (1 hour ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (1 hour ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (2 hours ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (9 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (10 hours ago)

Malayali Vartha Recommends