Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമലാപോള്‍ എല്ലാം കോടതിയില്‍ പറയും; അതു വരെ പ്രതികരിക്കില്ല; പിരിയാന്‍ തീരുമാനിച്ചത് നടിതന്നെ 

04 AUGUST 2016 06:48 PM IST
മലയാളി വാര്‍ത്ത

അമല വിജയിക്കെതിരെ ഒന്നും മിണ്ടില്ല. സംസാരം കോടതിയില്‍ മാത്രം. അമലപോള്‍തന്നെയാണു വിവാഹമോചനത്തിനു തീരുമാനിച്ചതെന്നും എല്ലാം വിജയിന്റെ വീട്ടുകാരുടെ കുഴപ്പം കൊണ്ടാണെന്നും വെളിപ്പെടുത്തി കുടുംബസുഹൃത്തുക്കള്‍. മികച്ച കരിയറുണ്ടായിരുന്ന നടിയെ വീട്ടുകാര്‍ അഭിനയിക്കാന്‍ വിടാതിരുന്നതും ക്രൂരമായ മാനസിക സമ്മര്‍ദത്തിലാക്കിയതും തന്നെയാണ് അമലയെ തീരുമാനത്തിലെത്തിച്ചതെന്നുമാണ് അവര്‍ പറയുന്നത്. എന്തായാലും അമല വൈകാതെ വിവാഹമോചനത്തിനു കേസ് നല്‍കുമെന്നും പറയാനേറെയുണ്ടെങ്കിലും എല്ലാം കോടതിയില്‍ മാത്രമേ പറയൂ എന്നുമാണു സൂചന.
വിവാഹമോചന വാര്‍ത്ത പുറത്തുവന്നതു മുതല്‍ വിവിധ മാധ്യമങ്ങള്‍ അമലപോളുമായി ആശയവിനിമയം നടത്തിയിരുന്നു. അവര്‍ പ്രതികരിച്ചില്ല. മാധ്യമങ്ങളിലൂടെ ഒന്നും പറയേണ്ടെന്ന നിയമോപദേശമാണ് അമലയ്ക്കു ലഭിച്ചിരിക്കുന്നത്. സിനിമയാണ് അമലയ്ക്കു വേണ്ടതെങ്കില്‍ കുടുംബം വേണ്ടെന്ന വിജയിന്റെ മാതാപിതാക്കളുടെ കടുംപിടിത്തമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ച പ്രധാനകാര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സമര്‍ഥിക്കുന്നത്. അമലയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വിജയ് തള്ളിയിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നവും തങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നില്ലെന്നും പിരിയുന്നു എന്നുമാത്രമാണ് പറയാനാവുകയെന്നുമാണ് വിജയ് പലരോടും പറഞ്ഞിരിക്കുന്നത്.
2014 ജൂണ്‍ പന്ത്രണ്ടിനായിരുന്നു അമലപോളിന്റെ വിവാഹം. വിവാഹത്തിനു ശേഷം ധനുഷിന്റെ വാടാ ചെന്നൈയില്‍ അഭിനയിക്കാന്‍ അമല തീരുമാനിച്ചതോടെയാണു വിജയിന്റെ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയത്. രണ്ടുവര്‍ഷത്തേക്കാണ് ധനുഷ് ചിത്രത്തിന് അമല കരാര്‍ ഒപ്പുവച്ചത്. വിവാഹത്തിനു ശേഷവും സിനിമയില്‍ സജീവമായി തുടര്‍ന്നതാണു വീട്ടുകാരെ ചൊടിപ്പിച്ചതത്രേ. കല്യാണത്തിനു ശേഷം സിനിമയില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അമല പറഞ്ഞിരുന്നില്ല. വിവാഹശേഷം അമലയുടെ സിനിമാ ജീവിതം നിയന്ത്രിക്കാന്‍ വിജയിന്റെ വീട്ടുകാര്‍ ശ്രമിക്കുകയായിരുന്നു. വാടാ ചെന്നൈയില്‍ അഭിനയിക്കുന്നതിനെ വിജയിന്റെ അച്ഛനും അമ്മയും എതിര്‍ത്തു. അതേസമയം, അമലയുടെ സിനിമാ ജീവിതം നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നു പറയുന്നത് തെറ്റാണെന്നാണു വിജയിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (4 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (8 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (15 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (26 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (28 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (44 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends