പൃഥ്വിരാജിന്റെ വിമാനക്കഥ ആദ്യം; വിനീത് ശ്രീനിവാസന്റെ എന്നോ

വിമാനം നിര്‍മിക്കുന്ന യുവാവിന്റെ കഥയില്‍ പൃഥ്വിരാജ് നായകനായതോടെ അതേ രീതിയിലുള്ള കഥയില്‍ വിനീത് ശ്രീനിവാസനും നായകനായത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകര്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ പൃഥ്വിരാജിന്റെ പടം ആദ്യം ചിത്രീകരണം തുടങ്ങും. ലിറ്റില്‍ സ്റ്റീഫനാണ് നിര്‍മാതാവ്. വിനീതിന്റെ സിനിമയ്ക്ക് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ എഴുതുന്നത്. പൃഥ്വിരാജിന്റെ പടം നവാഗതനും ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടറുമായ പ്രദീപാണ് സംവിധാനം ചെയ്യുന്നത്. സെപ്തംബറില്‍ തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങും.
രാജുവിന്റെ പടത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. നെടുമുടിവേണു, സുധീര്‍കരമന എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇതുവരെ ചെയ്യാത്ത കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഭിന്നശേഷിയുള്ള യുവാവ് വിമാനം നിര്‍മിച്ച കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കോട്ടയം തൊടുപുഴ സ്വദേശിയായ ഈ യുവാവിനെ കുറിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് സിനിമ ചെയ്യാന്‍ പത്രപ്രവര്‍ത്തകനായ പ്രദീപ് തീരുമാനിച്ചത്. ഫെഫ്ക്കയില്‍ രണ്ട് ചിത്രങ്ങളുടെയും അണിയറപ്രവര്‍ത്തകരെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ആരും ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഫെഫ്ക ഒരു തീരുമാനവും എടുത്തില്ല.
മുമ്പ് ബി.ഉണ്ണികൃഷ്ണനും അന്തരിച്ച ടി.എ റസാഖും തമ്മില്‍ ഇതേ രീതിയിലുള്ള തര്‍ക്കം നടന്നിരുന്നു. പരുന്തില്‍ റസാഖ് ഒരു പലിശക്കാരന്റെ കഥയാണ് പറഞ്ഞത്. അതേസമയം തന്നെ മാടമ്പിയില്‍ ഉണ്ണികൃഷ്ണനും പലിശക്കാരന്റെ കഥയാണ് പറഞ്ഞത്. ഇതേ ചൊല്ലി രണ്ട് പേരും പരസ്പ്പരം വാക്കേറ്റം നടത്തിയിരുന്നു. എന്നാല്‍ രണ്ട് ചിത്രങ്ങളുടെയും കഥ തമ്മില്‍ യാതൊരു സാമ്യവും ഇല്ലായിരുന്നു എന്ന് ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിയ ശേഷമാണ് മനസിലായത്.
https://www.facebook.com/Malayalivartha






















