അമലയുടെ ജീവിതം തകരാന്‍ കാരണം അമ്മയുടെ അനാവശ്യ ഇടപെടലുകള്‍

അമ്മയെ തള്ളാനാകാതെ വിജയിയെ തള്ളി അമല പോള്‍.. നടി അമലപോളിന്റെയും സംവിധായകന്‍ എ എല്‍ വിജയിന്റെയും വൈവാഹിക ജീവിതം തകര്‍ത്തത് അമലപോളിന്റെ മാതാവ് ആന്‍സിപോളിന്റെ അനാവശ്യ ഇടപെടലുകളാണെന്നു തമിഴ്മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. അമലപോളിന്റെ കുട്ടിക്കാലം മുതലേ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന അമ്മ സ്വകാര്യ ജീവിതത്തില്‍പോലും കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹം അമലയുടെ കരിയര്‍ തകര്‍ത്തു എന്ന അമ്മയുടെ നിഗമനമാണ് വിവാഹ മോചനത്തിലേക്കെത്തിയതെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയുമായുള്ള അമലയുടെ വിവാഹത്തോട് ആന്‍സിക്കു തീരെ താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹത്തോടെ കരിയര്‍ നഷ്ടമാകും എന്ന അമ്മ ഭയന്നിരുന്നു. ഈ വിവാഹം തടസപ്പെടുത്താനും പലവട്ടം ആന്‍സി ശ്രമിച്ചതായി റിപ്പോര്‍ട്ടുകളിലുണ്ട്. അമലയുടെ നിര്‍ബന്ധപ്രകാമായിരുന്നു വിവാഹം. അമലയെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി കാണാനാണ് ആന്‍സി ആഗ്രഹിച്ചത്. കരിയറിലെ നല്ല കാലത്തുനില്‍ക്കുമ്പോള്‍ വിവാഹം കഴിഞ്ഞു തല്‍കാലത്തേക്ക് ഇടവേളയെടുത്തതാണ് ആന്‍സിയെ ചൊടിപ്പിച്ചതെന്നാണു കരുതുന്നത്.
https://www.facebook.com/Malayalivartha





















