പൂമരം' കൊണ്ട് കപ്പലുണ്ടാക്കിയ ഫൈസല്‍ റാസിയാണ് താരം

ട്രോളുകാര്‍ ഏറ്റെടുത്തു പാട്ട് വൈറല്‍. എബ്രിഡ് ഷൈന്‍ കോളജ് പശ്ചാത്തലമാക്കി ഒരുക്കുന്ന 'പൂമരം' എന്ന സിനിമയിലെ ആദ്യ ഗാനം വൈറലായിരിക്കുകയാണ്. 'ഞാനും ഞാനുമെന്റാളും' എന്നു തുടങ്ങുന്ന ഗാനത്തില്‍ കാളിദാസ് ജയറാം പാടി അഭിനയിക്കുന്നത് തരംഗമാകുകയാണ്.
മഹാരാജാസ് കോളജ് പശ്ചാത്തലമാകുന്ന സിനിമയിലെ പുറത്തുവന്ന ആദ്യ ഗാനം ഒരുക്കിയത് ഇതേ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നതാണ് മറ്റൊരു വിസ്മയം. ഫൈസല്‍ റാസിയാണ് ഞാനും ഞാനും ഞാനുമെന്റാളും ആ നാല്‍പ്പത് പേരും എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന്റെ സംഗീതസംവിധായകനും ഗായകനും. കോളജ് കലോല്‍സവത്തിനായി തയ്യാറെടുക്കുന്ന മഹാരാജാസ് വിദ്യാര്‍ഥിയായാണ് കാളിദാസ് ജയറാം ഗാനരംഗത്തില്‍. ഫൈസലും മഹാരാജാസിലെ അധ്യാപകരും കുട്ടികളും ഗാനരംഗത്തിലുണ്ട്.
മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫൈസല്‍ റാസി കഫേ ഖവാലി എന്ന ബാന്‍ഡിലെ പ്രധാന ഗായകനുമാണ്. ഏ ആര്‍ റഹ്മാന്റെ നാല്‍പ്പത്തിയൊമ്പതാം പിറന്നാളിന് ഫൈസല്‍ റാസിയുടെ നേതൃത്വത്തില്‍ കഫേ ഖവാലി എന്ന ആദര ഗാനവും ഒരുക്കിയിരുന്നു. ഈ ഗാനത്തിനായി ഗിത്താര്‍ മീട്ടിയതും ഫൈസല്‍ റാസിയാണ്. ഈ ഗാനം പാടിയതിന് ശേഷം ഫൈസലും സംഘവും ഏ ആര്‍ റഹ്മാന് അയച്ചുകൊടുക്കുകയും ചെയ്തു. കഫേ ഖവാലിയാണ് ഫൈസല്‍ റാസിയെ പൂമരം എന്ന സിനിമയിലെത്തിച്ചത്.
മഹാരാജാസ് കോളജ് പല തവണ ഏറ്റുപാടിയ ഗാനമാണ് ഞാനും ഞാനുമെന്റാളും എന്ന കവിത. ഇതിനെ പുത്തന്‍ ഈണത്തില്‍ പുനരവതരിപ്പിച്ചതാണ് ഫൈസല്‍ റാസി. ഫെബ്രുവരി റിലീസാണ് പൂമരം. കോളജ് കലോല്‍സവത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.
https://www.facebook.com/Malayalivartha






















