Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരയുദ്ധമാണോ ഡിസംബറില്‍?

03 DECEMBER 2016 10:52 PM IST
മലയാളി വാര്‍ത്ത

അവധിക്കാലം ആഘോഷമാക്കാനുള്ള വകയൊരുക്കി സൂപ്പര്‍താര ചിത്രങ്ങള്‍. ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ ഹൊറര്‍ സിനിമ എസ്ര, സത്യന്‍ അന്തിക്കാട്ദുല്‍ഖര്‍ ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, വര്‍ഷങ്ങള്‍ക്കുശേഷം സിദ്ധിക്ക്‌ലാല്‍ടീം ഒന്നിച്ചെത്തുന്ന ജയസൂര്യ ചിത്രം ഫുക്രി,വി.എം. വിനുവിന്റെ മറുപടി എന്നിവയാണ് പ്രേക്ഷക പ്രതീക്ഷയേറെയുള്ള വര്‍ഷാവസാന റിലീസുകള്‍.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി ഗേറ്റ് ഫാദര്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും സാങ്കേതികകാരണങ്ങളാല്‍ റിലീസിങ് ജനവരിയിലേക്ക് മാറ്റിയതായി നിര്‍മ്മാതാക്കളായ ഓഗസ്റ്റ് ഫിലിംസ് അറിയിച്ചു. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം മത്സരത്തിനെത്തുന്ന സാഹചര്യം ഇതോടെ ഇല്ലാതായി.മോഹന്‍ലാല്‍ വീണ്ടും കുടുംബവേഷത്തിലെത്തുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍.

വെള്ളിമൂങ്ങക്കുശേഷം ജിബു ജേക്കബ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈനോടുകൂടിയുള്ള ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും പുറത്തുവന്നുകഴിഞ്ഞു. ദൃശ്യത്തിനുശേഷം ലാല്‍മീന ജോടി കളായെത്തുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് മുന്തിരിവള്ളികള്‍ക്ക്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ കുഞ്ഞനുജത്തി ഐമ ചിത്രത്തില്‍ ഇവരുടെ മകളുടെ വേഷമണിയുന്നു.
വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ എഴുതിയത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാപോളാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മോനോന്‍, കലാഭവന്‍ ഷാജോണ്‍, ഷറഫുദീന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. മലയാളത്തിലിറങ്ങിയ ഏറ്റവും ജനപ്രിയ ടീസര്‍ എന്ന നേട്ടം സ്വന്തമാക്കികൊണ്ടാണ് ജോമോന്റെ സുവിശേഷങ്ങള്‍ എത്തുന്നത്. യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതെത്തിയ ടീസര്‍ അപ്ലോഡ് ചെയ്ത് ഒരുദിവസത്തിനുള്ളില്‍തന്നെ ഏഴുലക്ഷം പേര്‍ കണ്ടു. പുലിമുരുകന്റെ ടീസര്‍ റെക്കോര്‍ഡാണ് ജോമോന്‍ തകര്‍ത്തത്.

തൃശ്ശൂരുകാരുടെ കച്ചവടമനസ്സും അവരുടെ ജീവിതവും പറയുന്ന ചിത്രത്തില്‍ ജോമോന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷും അനുപമാ പരമേശ്വരനുമാണ് നായികമാര്‍. മുകേഷ്, ഇന്നസെന്റ്, വിനുമോഹന്‍, ഇര്‍ഷാദ്, മുത്തുമണി, ഇന്ദു തമ്ബി എന്നിവര്‍ പ്രധാനവേഷത്തിലുണ്ട്. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തിന് എസ്. കുമാര്‍ ഛായഗ്രാഹണവും വിദ്യാസാഗര്‍ സംഗീതവും നല്‍കിയിരിക്കുന്നു. റഫീക്ക് അഹമ്മദിന്റേതാണ് സംഗീതം. വസ്ത്രാലങ്കാരം സമീറാ സനീഷ്.
ശരീരമുക്തമാക്കപ്പെട്ട അബ്രഹാം എസ്രയുടെ കഥപറയുന്ന ഹൊറര്‍ ത്രില്ലറാണ് എസ്ര. ജൂത ഭാഷയില്‍ രക്ഷിക്കുകയെന്നാണ് വാക്കിനര്‍ഥം. രാജീവ് രവിയുടെ സഹസംവിധായകനായിരുന്ന ജയ്.കെ. എന്ന ജയകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ടീസറും ആദ്യലുക്കും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ ഫാദര്‍ സാമുവലായി വിജയരാഘവനും എ.സി.പി. ഷഫീര്‍ അഹമ്മദ് എന്ന കഥാപാത്രമായാണ് ടൊവിനോയും എത്തുന്നു. തമിഴ് നടി പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എ.വി. അനൂപും മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്ന ചില അസ്വാഭാവിക സംഭവങ്ങള്‍ മുന്‍പ് വാര്‍ത്തയായിരുന്നു.

ഹാസ്യത്തിനു പ്രാധാന്യം നല്‍കി സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഫുക്രി. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ ലാല്‍ ഒരുസുപ്രധാനവേഷം ചെയ്യുന്നു. ജ്ഞാനി എന്നര്‍ത്ഥം വരുന്ന ഉറുദ്ദുവാക്കാണ് ഫുക്രി. മൂന്ന് ഫുക്രിമാരുടെ ജീവിത്തതിലൂടെയാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. ജയസൂര്യ,ശശികുമാര്‍,ലാല്‍ എന്നിവരാണ് ഫുക്രിമാരായി എത്തുന്നത്. ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അടിച്ചുപൊളിയായി നടക്കുന്ന ലുക്ക്മാന്‍ഫുക്രിയെന്ന ലക്കിയെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഠനം പാതിവഴിയിലുപേക്ഷിച്ച ലക്കിയുടെ ജീവതത്തിലെ പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രയാഗമാര്‍ട്ടിനും അനുസിതാരയുമാണ് നായികമാര്‍.
ജനാര്‍ദ്ദനന്‍,കെ.പി.എ.സി.ലളിത,നിര്‍മ്മല്‍പാലാഴി, ഭഗത് ഇമ്മാനുവല്‍,നിയാസ്ബക്കര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്.ഉത്തരേന്ത്യയിലെ ജയിലില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഒരുയഥാര്‍ഥകഥയെ ആസ്പദമാക്കി സംവിധായകന്‍ വി.എം. വിനു ഒരുക്കുന്ന ചിത്രമാണ് മറുപടി. നീതിക്കുവേണ്ടിയുള്ള പോരാട്ട കഥപറയുന്ന ചിത്രത്തില്‍ റഹ്മാന്‍ഭാമ ജോഡികളാകുന്നു.

ബംഗാളിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് സുദീപ് ചാറ്റര്‍ജിയാണ് വില്ലനായെത്തുന്നത്. നീതിന്യായ വ്യവസ്ഥിതിയുടെ പോരായ്മകള്‍ തുറന്നുപറയുന്ന മറുപടിയില്‍ ബേബി നയന്‍താര, ദേവന്‍, വത്സലാമേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്. കഥയുടെ ഒരുകാലഘട്ടം ചിത്രീകരിച്ചത് കൊല്‍ക്കത്തയിലാണ്. റഫീക്ക് അഹമ്മദും എം.ജയചന്ദ്രനും ചേര്‍ന്നാണ് സംഗീതം. ഗോപീസുന്ദറിന്റേതാണ് പശ്ചാത്തലസംഗീതം. സിദ്ദിക്ക്‌രേഖ ഒന്നിച്ചെത്തുന്ന വേദം, കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ പ്രണയകഥപറയുന്ന വിനീത്‌ലക്ഷ്മിഗോപാലസ്വാമിചിത്രം കാംബോജി, എന്നിവയെല്ലാം വരും ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends