Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുപ്പംമുതലേ ഉള്ള മറവിരോഗത്തെ ചിരിയും ആത്മവിശ്വാസവും കൊണ്ട് തോല്‍പിച്ച തെസ്‌നി ഖാന്‍ 

13 DECEMBER 2016 04:38 PM IST
മലയാളി വാര്‍ത്ത

കല്‍പ്പനക്കുശേഷം മലയാള സിനിമയിലെ ചിരിസാന്നിധ്യമാണ് തെസ്‌നി ഖാന്‍. കുട്ടിക്കാലം തൊട്ടേ തനിക്ക് മറവിരോഗ പ്രശ്‌നമുണ്ടെങ്കിലും അതിനെ അതിജീവിച്ചാണ് താന്‍ ഇത്രയും കാലം പിടിച്ചുനിന്നതെന്നുമാണ് വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തെസ്‌നിഖാന്‍ പറയുന്നത്.
വലിയ കുഴപ്പമല്ലെങ്കിലും വലിയൊരു പ്രശ്‌നക്കാരനായി ഇടയ്‌ക്കെല്ലാം വരുന്ന ഈ ഓര്‍മ്മക്കുറവ് പല സന്ദര്‍ഭങ്ങളിലും തനിക്ക് വില്ലനായിട്ടുണ്ടെന്നും സ്‌കൂള്‍ പഠനകാലം മുതലേ ചില പ്രശ്‌നങ്ങള്‍ അതുമൂലം ഉണ്ടായിട്ടുണ്ടെന്നും പറയുന്ന നടി അതെല്ലാം മറികടന്നതിന്റെ ഓര്‍മ്മകളാണ് പങ്കുവയ്ക്കുന്നത്. 
എന്റെ ഫാദറും വലിയ മറവിക്കാരനായിരുന്നു. പുള്ളിയുടെ സ്വഭാവമാണ് എനിക്ക് കിട്ടിയത്. മറവികാരണം പല അബദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. പരിചയമുള്ളവരുടെ പേരുപോലും ചിലപ്പോള്‍ ഓര്‍മ്മവരില്ല. കാണുമ്പോള്‍ ചിരിച്ച് വര്‍ത്തമാനം പറയുമെങ്കിലും അവരുടെ പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാകും മനസ്സ് അപ്പോള്‍. ഷൂട്ടിങ് സമയത്തും ഇത് വില്ലനാകാറുണ്ട്. ഡയലോഗെല്ലാം കാണാതെ പഠിച്ച് അസോസിയേറ്റ് ഡയറക്ടറെ പറഞ്ഞു കേള്‍പ്പിക്കും. പക്ഷേ, ടെയ്കിന് പോകുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മപോകും. പിന്നെ രണ്ടുംകല്‍പിച്ചൊരു അഭിനയമങ്ങുകാച്ചും. കൂടെ അഭിനയിക്കുന്നവര്‍ താന്‍ തട്ടിവിടുന്ന ഡയലോഗുകള്‍ കേട്ട് അന്തിച്ചുപോകുമെങ്കിലും ഒരുവിധം എല്ലാം ഓകെയാക്കും തെസ്‌നി പറയുന്നു.
സിനിമാലോകത്ത് ഇത്തരത്തിലാണ് മറവി വില്ലനാകുന്നതെങ്കില്‍ ഇതിന്റെ തുടക്കം സ്‌കൂള്‍ കാലത്താണെന്ന് തെസ്‌നി പറയുന്നു. പത്താംകല്‍സില്‍ പഠിക്കുമ്പോഴായിരുന്നു. പഠിക്കാന്‍ അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. പക്ഷേ, അന്നേ അഭിനയത്തിനും മറ്റും ഉഷാറായിരുന്നു. തെസ്‌നിമാ എന്നാണ് വിളിപ്പേര്. ജില്ലാ കലോത്സവത്തില്‍ ഹിന്ദി കവിതാലാപനത്തിന് ചേര്‍ന്നപ്പോഴാണ് മറവിരോഗത്തിന്റെ രംഗപ്രവേശം.
സ്‌കൂളിനുവേണ്ടി തെസ്‌നി ചൊല്ലട്ടെയെന്ന് പ്രധാനാധ്യാപിക സിസ്റ്റര്‍ അന്റോണിയോ തീരുമാനിച്ചു. തെസ്‌നിയാകുമ്പോള്‍ കവിത രസകരമായി ചൊല്ലുമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുത്തത്. പലതവണ പാടിയും പഠിച്ചും കവിത മനപ്പാഠമാക്കി. അവസാന റിഹേഴ്‌സലില്‍ മനോഹരമായി കവിത ചൊല്ലിയതോടെ ടീച്ചര്‍മാര്‍ എല്ലാവരും ഹാപ്പി. പഠിത്തത്തിലും ഈ വാശിവേണമെന്നും വേണമെന്നുവച്ചാല്‍ തെസ്‌നിമയ്ക്ക് റാങ്കുവരെ കിട്ടുമെന്നുമായി അവര്‍. ഈ പുകഴ്ത്തല്‍ കേട്ടതോടെ മനസ്സ് പകുതി ശൂന്യമായെന്നും ഇത്തരത്തില്‍ ആരെങ്കിലും പൊക്കിപ്പറഞ്ഞാല്‍ ടെന്‍ഷന്‍ കയറുമെന്നും മറിച്ച് ആരെങ്കിലം കുറ്റപ്പെടുത്തിയാല്‍ വാശികയറുമെന്നും തെസ്‌നി പറയുന്നു.
സ്‌റ്റേജില്‍ കയറിയപ്പോള്‍ ഒന്നും ഓര്‍മ്മയില്ല. പിന്നെ തട്ടിവിട്ടു. വിധികര്‍ത്താക്കള്‍ കണ്ണുംമിഴിച്ചിരുന്നു. അഭിനയിച്ചു തകര്‍ത്ത് കവിതചൊല്ലുമ്പോള്‍ ഇതെന്തു ഹിന്ദിയാണെന്ന് അറിയാതെ കേട്ടവര്‍ അന്തംവിട്ടു. ഇടയ്ക്ക് പാളിനോക്കിയപ്പോള്‍ അന്റോണിയോ സിസ്റ്റര്‍ തലയ്ക്കു കയ്യുംകൊടുത്ത് ഇരിക്കുന്നു. പക്ഷേ, മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടി. കാരണം മറ്റൊന്നുമല്ല, മൂന്നാമത്തെ കവിത അവതരിപ്പിച്ചയാളുടെ പ്രകടനം അത്രയ്ക്ക് ദയനീയമായിരുന്നു. തെസ്‌നി ചിരിച്ചുകൊണ്ട് പറയുന്നു.
ഇത്തരത്തില്‍ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും വില്ലനായി എത്തിയ മറവിയെ പൊട്ടിച്ചിരികള്‍ കൊണ്ട് തോല്‍പിച്ച് തെസ്‌നി മലയാള സിനിമാലോകത്ത് 28 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends