ഞാനാര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല, പക്ഷെ മുരളി കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ട്; മമ്മൂട്ടി

ഞാന്‍ ആര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേതാണ്. മുരളിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം, അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര ദിവ്യമാണ് എന്ന് മമ്മൂട്ടി പറയുന്നു. പക്ഷെ അതൊന്നും പുറമെ കാണിക്കാറില്ല.
ഞാനും മുരളിയും അഭിനയിച്ചിട്ടുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ ഈ ബന്ധം മനസ്സിലാവും. വില്ലനായി അഭിനയിച്ചാലും സുഹൃത്തായി അഭിനയിച്ചാലും ഞങ്ങള്‍ക്കിടയില്‍ ശക്തമായൊരു ഇമോഷണല്‍ ലോക്കുണ്ട്.
അത്രത്തോളം വികാരപരമായിട്ടുള്ള അടുപ്പമുള്ളവരായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അമരം ഇങ്ങനെ പലതിലും അത് കാണാം.

അത്രത്തോളം പരസ്പര സ്‌നേഹ ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മുരളിയ്ക്ക് ഞാന്‍ ശത്രുവായി. ഞാനെന്ത് ചെയ്തിട്ടാണെന്നറിയില്ല.

എനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍ ടിവി ചാനലില്‍ എന്നെ പുകഴ്ത്തി സംസാരിച്ച ആളാണ്. ആ ശത്രുതയുടെ കാരണം ഇന്നും എനിക്കറിയില്ല.

ലോഹിതദാസൊക്കെ പോയപ്പോള്‍ സങ്കടമുണ്ടായിരുന്നു. എന്നാല്‍ മുരളി പോയപ്പോള്‍ ഭയങ്കരമായ മാനസിക വിഷമമായി. ആ ശത്രുതയുടെ കാരണം എന്താണെന്ന് പറയാതെയാണ് മുരളി എന്നില്‍ നിന്ന് അകന്ന് അകന്ന് പോയത്.

മരണം വരെ എന്നെ ശത്രുവിനെ പോലെയാണ് കണ്ടത്. ഇന്നും എനിക്കത് ഒരു മാനസിക വ്യഥയാണ് മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha





















