Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അശ്ലീലമാണോ, നിഷേധിക്കേണ്ടത് എന്താണ്? വിവാദമായ കാ ബോഡിസ്‌കേപ്‌സിനെ കുറിച്ച് നായിക അരുന്ധതി

14 DECEMBER 2016 03:01 PM IST
മലയാളി വാര്‍ത്ത

പപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്നു. ആറാം ദിവസമായ ഐഎഫ്എഫ്‌കെയിലെ മുഖ്യാകാര്‍ഷണമായി മാറിയ കാ ബോഡിസ്‌കേപ്‌സിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ പല കാരണങ്ങളായിരുന്നു.

സ്വയംഭോഗം, സ്വവര്‍ഗ പ്രണയം, അതിര് കവിഞ്ഞ അശ്ലീല ചുവയുള്ള വാക്കുകള്‍, ഹിന്ദുമത ദൈവങ്ങളെ മോശമായി ചിത്രീകരിച്ചത് തുടങ്ങിയ കാരണങ്ങളാണ് സെന്‍സര്‍ബോര്‍ഡ് ആരോപിച്ചത്. ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതിയോടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഐഎഫ്എഫ്‌കെയിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിലെ ഒരു ഭാഗവും കട്ട് ചെയ്യാതെയാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

എന്താണ് സെന്‍സര്‍ബോര്‍ഡ് നിഷേധിക്കേണ്ടത്, കാ ബോഡിസ്‌കേപ്‌സിലെ അശ്ലീലം എന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് തള്ളിയതെന്തായിരുന്നു? ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിയയെ അവതരിപ്പിച്ച അരുന്ധതി പറയുന്നു.സമീപക്കാലത്ത് കേരളത്തില്‍ നടന്ന അസാധാരണ സമരങ്ങളെ പശ്ചത്തലമാക്കി ഒരുക്കിയ ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ചുംബന സമരം, ആര്‍ത്തവ സമരം, നില്‍പ് സമരം തുടങ്ങിയ ചില വിചിത്രമായ സംഭവങ്ങളായി ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ള യുവാക്കള്‍ തന്റെ ശരീരത്തെ രാഷ്ട്രീയ പ്രതിരോധത്തിനുള്ള ആയുധമാക്കിക്കൊണ്ട് തെരുവിലിറങ്ങിയ കാഴ്ച നാം കണ്ടു. അവിടെ അവര്‍ പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ അതായിരുന്നു കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്.ഈജിപ്ഷനിലെ കാ... എന്നത് ശരീരത്തിന്റെ ആത്മീയമായ ഇരട്ട പ്രതീകമാണ്. സ്വയംഭോഗം, സ്വവര്‍ഗ പ്രണയത്തിലെ അശ്ലീലത, ഹിന്ദുമത ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു ഇക്കാരണത്താലാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രം ഇപ്പോള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ജസ്റ്റീസ് പി സുരേഷ് കുമാറിന്റേതായിരുന്നു വിധി. ആശയപ്രകടനത്തിനുള്ള മാധ്യമമാണ് സിനിമ, ഭരണഘടന പൗരന് നല്‍കുന്ന മൗലീകാവകാശങ്ങളില്‍ പെട്ടതാണിത്. സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്‌നതയുംകൊണ്ട് വരുന്നത് അശ്ലീലമായി കാണാന്‍ കഴിയില്ല. മൈക്കല്‍ ആഞ്ചലോ ചിത്രങ്ങളില്‍ പുണ്യാളന്മാരെയും മാലാഖമാരെയും തുണിക്കൊണ്ട് മൂടിയതിന് ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് പറയുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിലെ ഏത് ഭാഗം കട്ട് ചെയ്യണമെന്ന് പറയൂ.. അത് കട്ട് ചെയ്യട്ടെ എന്ന കോടതി പരാമര്‍ശത്തില്‍ ചിത്രം പൂര്‍ണമായും ബാന്‍ ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലല്ലോ.ജീവിതപങ്കാളിയുടെ മാധ്യമ സുഹൃത്ത് ബിശ്വാസ് ബാലനാണ് കാ ബോഡിസ്‌കേപ് അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. മികച്ചൊരു കഥാപാത്രമാണെന്ന് തോന്നി. അതുക്കൊണ്ട് തന്നെ അഭിനയിക്കാമെന്ന് സമ്മതിച്ചു. ചിത്രത്തിലെ സിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിയയുടെ ജീവിതത്തിലെ മൂന്ന് തലങ്ങളിലെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത്.

വീട്ടിലും തൊഴില്‍ സ്ഥലത്തും അവള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍(ചെരുപ്പ് ഫാക്ട്രിയില്‍ ജോലി നോക്കുകയാണ് സിയ) മറ്റൊന്ന് എല്ലാം തുറന്ന് പറയാന്‍ കഴിയുന്ന സുഹൃത്തുക്കളുടെ അടുത്തുള്ള അവളുടെ സ്വാതന്ത്ര്യം. വാസ്തവത്തില്‍ സ്ത്രീക്ക് മുകളിലെ പുരുഷ കേന്ദ്രീകൃതമായ സന്ദര്‍ഭങ്ങളെ തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്. സിയ എന്നത് ഒരു ബോള്‍ഡ് കഥാപാത്രമാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കാമുകിയായും ഭാര്യയായും അമ്മയായും വേഷങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ ആ കഥാപാത്രങ്ങള്‍ എത്രമാത്രം ഒരു സ്ത്രീയ്ക്ക് വേണ്ട ശക്തി നല്‍കാന്‍ കഴിയുന്നുണ്ട്.

എപ്പോഴും കണ്ണീര് ഒലിപ്പിക്കുന്ന ഒരു കഥാപാത്രയാണ് കാണാന്‍ കഴിയുന്നത്. നിഷേധിക്കേണ്ടത് ഇത് തന്നെയാണ്. പറയുന്നത് സിനിമയിലും പുരുഷ കേന്ദ്രീകൃതമാണ്. പുതുതലമുറയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ജനിക്കുന്നുണ്ടെങ്കില്‍ അത് വെറും ഒരു കാഴ്ചയ്ക്കും പ്രേക്ഷകരെ ഹരം പിടിപ്പിക്കാന്‍ മാത്രമാണ്. അതിനപ്പുറം ഒരു കഥാപാത്രം ഉണ്ടാകുന്നില്ല.

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് പ്രീമിയര്‍ ഷോകള്‍ നടത്തിയിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് എന്നിവടങ്ങിളില്‍. അതിനെല്ലാം ശേഷമാണ് ഐഎഫ്എഫ്‌കെയില്‍ കാ ബോഡിസ്‌കേപ്‌സ് പ്രദര്‍ശനത്തിനെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends