Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2016 ലെ മലയാള സിനിമയുടെ നഷ്ടങ്ങള്‍...

15 DECEMBER 2016 07:42 PM IST
മലയാളി വാര്‍ത്ത

2016 മലയാളത്തിന് നഷ്ടങ്ങളുടെ വര്‍ഷമാണ്. ക്ഷണനേരം കൊണ്ട് നക്ഷത്രശോഭ മാഞ്ഞ് ലോകത്തില്‍ നിന്നും വിടപറഞ്ഞ് പോയവര്‍ നിരവധിയാണ്. 2016ല്‍ മരണം പ്രശസ്തരെ പിന്‍തുടരുകയാണോ എന്ന് പോലും തോന്നിപ്പോയിരിക്കുന്നു. ഒരു സിനിമാക്കഥ പോലെ, മെലയാളികളുടെ ഓര്‍മയില്‍ അവര്‍ എന്നും ജീവിയ്ക്കും.

മലയാളികള്‍ ഞെട്ടലോടെ കേട്ട മരണവാര്‍ത്തയായിരുന്നു നടി കല്‍പ്പനയുടേത്. 2016ന്റെ ആരംഭത്തിലാണ് കല്‍പ്പനയെന്ന പ്രതിഭയെ മലയാളികള്‍ക്ക് നഷ്ടമായത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയുടെ അവസാന ചിത്രം ചാര്‍ലിയായിരുന്നു.

സംഗീത സംവിധായകന്‍ ജോണസന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെ അകാല മരണത്തില്‍ സിനിമാ ലോകം നടുങ്ങി. ച്ഛനും അനിയനും പിന്നാലെ ഷാനും ഈ ലോകത്ത് നിന്ന് പൊടുന്നനെ അപ്രത്യക്ഷയായപ്പോള്‍ ആ അമ്മയുടെ ഒപ്പം മലയാളക്കരയൊന്നാകെ തേങ്ങി. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു ഷാനിനെ. ചെന്നൈയില്‍ മാര്‍ക്കറ്റിംഗ് രംഗത്തായിരുന്നു ഷാനിന് ജോലി. ജോലി കഴിഞ്ഞെത്തിയാല്‍ പിന്നെ സംഗീതജീവിതമാണ്. പാട്ടെഴുത്തും സംഗീതം നല്‍കലും റെക്കോര്‍ഡിംഗും ഒക്കെയായി ചെന്നൈയില്‍ തന്നെയായിരുന്നു ഷാനിന്റെ അവസാന നാളുകള്‍.

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന സജി പരവൂര്‍ മാര്‍ച്ച് എട്ടിനാണ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മോഹന്‍ലാലും സുരേഷ്‌ഗോപിയും ഒരുമിച്ചഭിനയിച്ച 'ജനകന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സജി. ജനകന് ശേഷം രണ്ടാമത്തെ ചിത്രത്തിനായി ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. വലിയ താരനിരയുമായി എത്തിയ ജനകന്‍ ഭേദപ്പെട്ട വിജയം നേടുകയും ചെയ്തിരുന്നു.

മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പി വി എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 27നായിരുന്നു മരണം. ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനായിരുന്നു രാജേഷ് പിള്ള.

മലയാള സിനിമയുടെ തീരാനഷ്ടമാണ് നടന്‍ കലാഭവന്‍ മണി. കരള്‍ രോഗം മൂര്‍ച്ഛിച്ച് മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 6ന് ആ അതുല്യ പ്രതിഭ ഓര്‍മയായി. മലയാള സിനിമയില്‍ ഒരാള്‍ക്കും നല്‍കിയിട്ടില്ലാത്ത യാത്രയയപ്പ് ആയിരിന്നു മലയാളി പ്രേക്ഷകര്‍ മണിക്ക് നല്‍കിയത്. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായിരിക്കുമ്‌ബോഴും ചാലക്കുടിയിലെ ഏറ്റവും സാധാരണക്കാരനായി ജീവിക്കാന്‍ കലാഭവന്‍ മണിക്ക് കഴിഞ്ഞിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് തനിക്കരുകില്‍ എത്തിയ ആരെയും മണി വെറുംകൈയോടെ മടക്കി അയച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ്, സ്വന്തം വീട്ടിലെ ഒരംഗം വിടവാങ്ങിയാലെന്ന പോലെ, അത്രയും വേദനനിറഞ്ഞ ഹൃദയവുമായി ആയിരക്കണക്കിന് ജനങ്ങള്‍ മണിയുടെ വീട്ടിലേക്ക് മലയാളികളുടെ സ്വന്തം മണിനാദത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്.ആ നാടന്‍പാട്ടുകളും ആ അഭിനയക്കരുത്തില്‍ ഉയിര്‍ക്കൊണ്ട കഥാപാത്രങ്ങളും മണിക്കുവേണ്ടി അനശ്വരമായി ജീവിക്കും.

പഴയകാല നടന്‍ രാഘവന്റെ മകനും ചലച്ചിത്രതാരവുമായ ജിഷ്ണു രാഘവന്‍ (35) മാര്‍ച്ച് 25നാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്ന ജിഷ്ണുവിന്റെ ആരോഗ്യനില ഗുരുതരമാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. രോഗം കാര്‍ന്ന് തിന്നുമ്‌ബോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച താരമായിരുന്നു ജിഷ്ണു.നമ്മള്‍ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ജിഷ്ണു ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends