Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി മംഗളം സിനിമാവാരിക

13 MARCH 2017 01:23 PM IST
മലയാളി വാര്‍ത്ത

പൊലീസ് പിടികൂടിയ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. പല്ലിശേരിയെഴുതിയ ലേഖനത്തിലാണ് പള്‍സര്‍ സുനിയ്ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ പ്രതികൂട്ടിലാക്കുന്നതാണ് പുതിയ ലേഖനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം എല്ലാ അര്‍ത്ഥത്ഥത്തിലും അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പല്ലിശേരി സമര്‍ത്ഥിക്കുന്നത്. പീഡിപ്പിക്കപ്പെട്ട നടിയുടെ പേരും പടവും സഹിതമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതില്‍ പള്‍സര്‍ സുനിയേയും ദിപീലിനേയും ബന്ധിപ്പിക്കുന്ന ഭാഗമാണ് കേരളത്തില്‍ ഭൂകമ്പത്തിന് വഴിയൊരുക്കുന്നത്.

പള്‍സര്‍ സുനിയുടെ ബന്ധുവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. സിനിമ ലോകവുമായി അടുത്ത ബന്ധമാണോ പള്‍സര്‍ സുനിക്ക് എന്ന ചോദ്യത്തോടാണ് ഈ സൂചനകളുള്ള ഉത്തരം കിട്ടിയതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. കൂടുതല്‍ കാര്യം എനിക്ക് അറിഞ്ഞു കൂടാ. എന്നാല്‍ നടന്‍ ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണ്. നല്ല യജമാനനായിട്ടാണ് സുനില്‍കുമാര്‍ ദിലീപിനെ കണ്ടിരുന്നത്. പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്നു പറഞ്ഞാല്‍ ജോലി ഏല്‍പ്പിക്കുന്നവരുടെ താല്‍പ്പര്യം മാത്രം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട പല്ലിശേരി കുറിക്കുന്നു.

നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ മൂന്ന് സ്ഥലത്തുണ്ട്. എല്ലാം കഴിഞ്ഞ ശേഷം പ്രതി സന്തോഷത്തോടെ ഫോണ്‍ ചെയ്തതും ഭംഗിയായി കലാശിച്ചെന്നും പറഞ്ഞത് ആരോടാണ്? ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആദ്യം കൈമാറിയത് രക്ഷകനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. രക്ഷകന്റെ കൈയില്‍ ഇരയുടെ ദൃശ്യങ്ങള്‍ ഭദ്രമാണ്. ദൃശ്യങ്ങളുപയോഗിച്ച് പലരും കാശുണ്ടാക്കി കഴിഞ്ഞു. അന്വേഷണം പ്രഹസനമാക്കാതെ ഇതെല്ലാം കണ്ടെത്തണമെന്നാണ് പല്ലിശേരിയുടെ ആവശ്യം. പ്രതികളുടെ അറസ്റ്റ് നാടകമാണെന്നും ഉന്നതര്‍ അറിഞ്ഞുള്ള തിരക്കഥാ രചനായാണ് നടന്നതെന്നും പല്ലിശ്ശേരി വിശദീകരിക്കുന്നു. പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ എല്ലാം പുറത്തുവരുമെന്നും വിശദീകരിക്കുന്നു.

പള്‍സര്‍ സുനിയെ രക്ഷകന്‍ കൈവിടില്ലെന്നും പല്ലേശ്ശേരി പറയുന്നു. കൈവിട്ടാല്‍ രേഖകളുമായി പള്‍സറിന്റെ ആളുകള്‍ പുറത്തുണ്ട്. അവ മാധ്യമങ്ങള്‍ക്ക് കിട്ടും. അതുകൊണ്ട് നടിയുടെ കേസ് പുലിവാല് പിടിച്ചിരിക്കുകയാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ഇരുട്ടാണെന്ന് പറഞ്ഞ് കണ്ണടച്ചവര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിന്റെ പങ്ക് പലരീതിയില്‍ പലര്‍ക്കും കിട്ടി. ഇരയുടെ അമ്മയുമായി സംസാരിച്ചത് ഭാഗ്യലക്ഷ്മി പുറത്തു പറഞ്ഞപ്പോള്‍ ഇരയുടെ സഹോദരന്‍ ഉടന്‍ അതെല്ലാം നിഷേധിച്ചു. ഇതില്‍ ദുരൂഹതകാണുകയാണ് പല്ലിശ്ശേരി. സിനിമാ രംഗത്ത് കാലുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇരയുടെ സഹോദരന്‍ ഡേറ്റ് നല്‍കിയും നിര്‍മ്മാതാവിനെ നല്‍കിയുമെല്ലാം സഹായിക്കാന്‍ ആളുകളുണ്ടെന്ന് പല്ലിശ്ശേരി കുറിക്കുന്നു.

എന്നാല്‍ മഞ്ജുവാര്യരും ഭാഗ്യലക്ഷ്മിയും സംയുക്താവര്‍മ്മയും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും ഇരയ്ക്ക് പിന്തുണയുമായി ഇപ്പോഴുമുണ്ട്. താര സംഘടനയായ അമ്മ ഇരയെ സംരക്ഷിക്കാനോ നീതി നല്‍കാനോ ഉള്ള ശ്രമം നടത്തിയില്ലെന്ന പരാതി സജീവാണ്. പള്‍സര്‍ സുനിയുടെ കരാള ഹസ്തത്തില്‍പ്പെട്ട നിരവധി നടിമാരും നടന്മാരുമുണ്ട്. പലരുടേയും സ്ത്രീപുരുഷ ബന്ധങ്ങളുടെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടേയും കൂട്ടാളികളുടേയും കൈവശമുണ്ട്. ഈ സാഹചര്യത്തില്‍ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നടിയെ ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കണം. അല്ലാത്ത പക്ഷം ഒന്നും തെളിയില്ലെന്നാണ് പല്ലിശേരി വിശദീകരിക്കുന്നത്.

അതേസമയം, കേസില്‍ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ഇതുവരെ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചതെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ഉപദ്രവിച്ച സമയത്ത് മണികണ്ഠനാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയോട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സ്വന്തം താല്‍പര്യപ്രകാരം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായാണ് ആക്രമിച്ചതെന്നുമാണ് പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഈ മൊഴിയുമായി കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

ഇതിനിടെ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കെതിരായ ഗൂഢാലോചനയാണ് നടന്നതെന്നാണ് ദിലീപ് പറയുന്നത്. ഇതിനിടെയാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടുമെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (13 hours ago)

Malayali Vartha Recommends