Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

താരദമ്പതികളെക്കുറിച്ചുള്ള കഥകള്‍ അവസാനിക്കുന്നില്ല: താരദമ്പതികളുടെ വിവാഹമോചനത്തിലെ വിവാദ വെളിപ്പെടുത്തലുകളുമായി വീണ്ടും പെല്ലിശേരി

21 MARCH 2017 05:11 PM IST
മലയാളി വാര്‍ത്ത

'എന്റെ ഭര്‍ത്താവിനെ പങ്കുവെക്കാന്‍ ഞാനൊരുവളെയും അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കില്ല. ആ നിമിഷം മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കാനും നൃത്തപരിപാടികള്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. അതിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയ ദിലീപ് എന്റെ ഭാര്യയായിരിക്കുന്ന കാലംവരെ അഭിനയിക്കാനോ നൃത്തം ചെയ്യാനോ അനുവദിക്കില്ലെന്നു വ്യക്തമാക്കി.'
എങ്ങനെയാണ് മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹ മോചനത്തിലേക്ക് എത്തിയെന്നാണ് പല്ലിശ്ശേരി ഈ ലക്കത്തില്‍ മംഗളം സിനിമയില്‍ എഴുതുന്നത്. നേരത്തെ നടി ആക്രമിക്കപ്പെടതുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക വെളിപ്പെടുത്തലുകളും പല്ലിശ്ശേരിയെന്ന മുതിര്‍ന്ന സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ മംഗളത്തിലൂടെ പങ്ക്വച്ചിരുന്നു.. പള്‍സര്‍ സുനിയും ദിലീപുമായുള്ള ബന്ധം വരെ തുറന്നെഴുതി. ഇത് പലവിധത്തിലെ വിവാദ കൊടുങ്കാറ്റും സൃഷ്ടിച്ചു. എന്നാല്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ സംശയങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും പല്ലിശേരി പുതിയ മംഗളം സിനിമയില്‍ കുറിക്കുന്നു. ഇതിനൊപ്പം മറ്റ് ചില രഹസ്യങ്ങളും.

ഇപ്പോള്‍ ദിലീപ് മഞ്ജുവാര്യര്‍ ദാമ്പത്യത്തിന് തിരശ്ശീല വീണതിനെക്കുറിച്ചാണ് പല്ലിശ്ശേരി എഴുതുന്നത്. കാവ്യാമാധവന്‍ തന്നെയാണ് കഥയിലെ വില്ലത്തിയെന്നാണ് പല്ലിശ്ശേരി കുറിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സിനിമാ ലോകത്തെ ഈ കഥകളും ചര്‍ച്ചയാക്കുന്ന തരത്തിലാണ് അഭ്രലോകത്തിലെ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകള്‍. താന്‍ ദിലീപിന് എതിരാണെന്ന് പലരും പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ്മഞ്ജു വിവാഹ മോചനത്തിലെ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും മംഗളം സിനിമയില്‍ പല്ലിശ്ശേരി വിശദീകരിക്കുന്നുണ്ട്.
മഞ്ജുവാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓര്‍ക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്. അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു.
ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോണ്‍ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ബോംബ് എന്നാല്‍ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ. കാവ്യ ഇനി എന്തുചെയ്യുമെന്ന് അവര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു.
ആര് സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവള്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞ്രേത. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും കുറിക്കുന്നു. മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേരാന്‍ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയില്‍ ഭാവന താക്കോല്‍ കൊടുത്തു. ഇരുവരും മുറിയില്‍ കയറി കതകടയ്ക്കുന്നത് ചില നടികള്‍ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങള്‍ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടന്‍ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.
കൂട്ടുകാരികളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമാ ഇദ്രജിത്ത് എന്നിവര്‍ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവര്‍ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയില്‍ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങള്‍ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചില്‍ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാന്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്.
എന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ സിനിമയില്‍ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാല്‍ അവള്‍ നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവള്‍ ഉണ്ടാകുമെന്നും എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.
നടിയുടെ സംഭവത്തില്‍ തന്നെ കുടുക്കാന്‍ മുംബൈയിലെ പത്രം ശ്രമിച്ചെന്ന് ദിപീല് പറയുന്നു. ഇത് മഞ്ജുവിനെ ലക്ഷ്യമിട്ടാണ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. നടിയെ ആക്രമിക്കപ്പെട്ട കേസ് തെളിഞ്ഞാലും ഇല്ലെങ്കിലും ദിലീപും മഞ്ജുവും തമ്മിലെ വാക് പോര് തുടരുമെന്നാണ് പല്ലിശ്ശേരിയുടെ വിലയിരുത്തല്‍. മഞ്ജുവിനെ ഔട്ടാക്കാന്‍ ദിലീപും ദിലീപിനെ ഔട്ടാക്കാന്‍ മഞ്ജുവും ഏതറ്റം വരേയും പോകും. ഇതിനിടെയില്‍ 17 വയസ്സുള്ള മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇരുവരും ഓര്‍ക്കണമെന്നും പല്ലിശ്ശേരി അഭ്രലോകമെന്ന പംക്തിയില്‍ കുറിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (22 minutes ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (29 minutes ago)

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്,കന്നട ഭാഷകളിലും പേരുണ്ടാകും  (33 minutes ago)

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി, തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്  (50 minutes ago)

പത്മകുമാറിന്റെ കുടുബം ആ സത്യം പറഞ്ഞു...! ഗോവിന്ദൻ പത്മകുമാറിനെ വിഴുങ്ങി...സെല്ലിൽ പൊട്ടിത്തെറി.  (1 hour ago)

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി  (1 hour ago)

രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു.... സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാട് ചോദ്യവുമായി കെ സി വേണുഗോപാൽ  (2 hours ago)

ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരില്ല...!ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റി...ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്  (2 hours ago)

കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്; 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു!!  (2 hours ago)

ദാ കണ്ടിട്ട് പോടാ...അയ്യനെയല്ല സന്നിധാനത്ത് അയ്യപ്പന്മാരെ സിബ്ബൂരി കാണിച്ച് പോലീസ് ! വീഡിയോ പുറത്ത്; കൂട്ടയടി ?  (3 hours ago)

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍: 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി...  (3 hours ago)

'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാ  (3 hours ago)

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ  (3 hours ago)

കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...  (4 hours ago)

Malayali Vartha Recommends