Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ മമ്മൂട്ടി നിര്‍മ്മാതാവിനോട് മാപ്പു പറഞ്ഞു: നഷ്ടം സംഭവിച്ച പണവും തിരികെ നല്‍കി

17 AUGUST 2017 01:26 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ പയറ്റിതെളിഞ്ഞതാരം ഒപ്പം കഠിനാദ്ധ്വാനി. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ സംബന്ധിച്ച് കഷ്ടകാലം നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 1987. തുടര്‍ച്ചയായി ഒമ്പത് ചിത്രങ്ങള്‍ പരാജയപ്പെട്ട് നില്‍ക്കുന്ന വര്‍ഷം. ഇതിനിടയില്‍ ചെയ്യാമെന്ന് ഏറ്റ ചിത്രത്തില്‍ മമ്മൂട്ടി വൈകി വന്നതിനെ തുടര്‍ന്ന് ഒരു നിര്‍മ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സംഭവവുമുണ്ടായി. ഈ വിഷയത്തില്‍ ആ കാശ് തിരികെ കൊടുത്ത് നിര്‍മ്മാതാവിനോട് മെഗാസ്റ്റര്‍ മാപ്പും പറഞ്ഞു എന്നാണ് ഈ പഴയ കഥ സൂചിപ്പിയ്ക്കുന്നത്.
1987ല്‍ ന്യൂഡല്‍ഹി മമ്മൂട്ടിയുടെ സര്‍വ്വകാല സൂപ്പര്‍ഹിറ്റുകളില്‍ ഒന്നു സംഭവിക്കുന്നതും 16 ഓളം ചിത്രങ്ങള്‍ക്ക് മമ്മൂട്ടി കരാറൊപ്പിടുന്നതും ഈ വര്‍ഷമാണ്. ടിഇ വാസുദേവന്‍ നായര്‍ നിര്‍മിച്ച് എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന കാലം മാറി കഥമാറി എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അന്നത്തെ പ്രഗത്ഭരായ സംവിധായകനും നിര്‍മാതാവുമാണ്. ആയിരത്തിലധികം സിനിമകള്‍ വിതരണം ചെയ്യുകയും 50 ല്‍ അധികം ചിത്രങ്ങള്‍ നിര്‍മിയ്ക്കുകയും ചെയ്ത ആളാണ് ടിഇ വാസുദേവന്‍ നായര്‍.
കാലം മാറി കഥ മാറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം മമ്മൂട്ടി സെറ്റിലെത്താന്‍ വൈകി. ഏറെ നേരം കാത്തിരുന്നിട്ടും മമ്മൂട്ടി എത്തിയില്ല, ഷൂട്ടിങ് ആരംഭിയ്ക്കുന്നതിനുള്ളില്‍ എത്തും എന്നു കരുതിയിട്ടും വന്നില്ല. മറ്റ് ചിത്രങ്ങളുടെയും തിരക്ക് മമ്മൂട്ടിയെ ബാധിച്ചിരുന്നു. അന്നത്തെ തിരക്കുള്ള താരങ്ങളായ ലാലു അലക്‌സ്, തിലകന്‍, ബാലന്‍ കെ നായര്‍, ശോഭന തുടങ്ങിയവരുടെ സമയക്രമങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞതോടെ നിര്‍മാതാവിന് ഒന്നര ലക്ഷത്തോളം രൂപ അന്ന് നഷ്ടം വന്നു.
മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ നിന്നും ഓടിയെത്തിയ മമ്മൂട്ടി നിര്‍മ്മാതാവിനെ ചെന്നു കണ്ടു. കുപിതനായിരുന്ന അദ്ദേഹം, താങ്കള്‍ കാരണം നഷ്ടപ്പെട്ട പണം തിരികെ തരണമെന്നും അതിന് താങ്കള്‍ ബാധ്യസ്ഥനാണെന്നും മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ തന്നെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ചെക്ക് ബുക്ക് എടുത്ത് ചോദിച്ച പണം എഴുതി നിര്‍മാതാവിന് നല്‍കുകയും 'സര്‍, എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു' എന്ന് പറയുകയും ചെയ്തു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (22 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (34 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (41 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (46 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (51 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends