Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ മേഖലയില്‍ തണുപ്പന്‍ പ്രതികരണം: മോഹന്‍ലാലും പൃഥ്വിയും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കിയത് 12 കോടിയുടെ നഷ്ടം 

17 AUGUST 2017 06:05 PM IST
മലയാളി വാര്‍ത്ത

ഓണക്കാലം മലയാള സിനിമയെ രക്ഷിക്കുമെന്ന് പ്രതീക്ഷ. പണമെറിഞ്ഞ് പണംവാരുന്ന മേഖലയാണ് സിനിമ. പറഞ്ഞാല്‍ ഒരു കൈവിട്ട കളി. അടിച്ചാല്‍ ലോട്ടറി ഇല്ലെങ്കില്‍ പെരുവഴി എന്നതാണ് സത്യം. ദിലീപ് അകത്തായതോടെ ടോമിച്ചന്‍ മുളകുപാടം പെട്ടിരിക്കുകയാണ്. രാമലീല ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ദിലീപ് പുറത്തിറങ്ങിയിട്ടേ ഈ സിനിമയും പുറത്തിറക്കൂ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പുലിമുരുകന്‍, ഒപ്പം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ് സിനിമ നിര്‍മ്മാതാവിനുണ്ടാക്കിയത് അഞ്ചരകോടിയുടെ നഷ്ടം.
പ്രതിഫല തുക കുത്തനെ വര്‍ദ്ധിപ്പിച്ച് നാലും അഞ്ചും കോടിയാക്കി ഉയര്‍ത്തിയ ലാലിനെ പേടിച്ച് ഡെയിറ്റിനായി ക്യൂ നിന്ന പല നിര്‍മ്മാതാക്കളും ഉള്‍വലിയുന്നതായാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്നാണ് അടുപ്പിച്ച് രണ്ട് സിനിമകള്‍ ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരിന് നിര്‍മ്മിക്കേണ്ടി വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. 'ഒടിയന്റെ' ഷൂട്ടിംങ് സെപ്തംബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ സിനിമകളില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമകളാണ് ഭൂരിപക്ഷവും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടുള്ളത്.
നിര്‍മ്മാതാവിന് ഭീകര നഷ്ടമുണ്ടാക്കിയ മറ്റൊരു സിനിമ പൃഥ്വിരാജ് നായകനായ 'ടിയാന്‍' ആണ്.16 കോടി മുടക്കി നിര്‍മ്മിച്ച സിനിമയുടെ നഷ്ടം 7 കോടിയാണ്. രണ്ട് കോടി രൂപയായിരുന്നു ഈ സിനിമയില്‍ പൃഥ്വിയുടെ പ്രതിഫലം.


മമ്മുട്ടിയും ദിലീപും രണ്ടു കോടി മുതല്‍ രണ്ടര കോടി വരെയാണ് ഓരോ സിനിമക്കും പ്രതിഫലം വാങ്ങുന്നത്. ഇവരുടെ ചിത്രങ്ങളുടെ നിര്‍മ്മാണ ചിലവ് 5 മുതല്‍ ഏഴ് കോടിയില്‍ വരെ ഒതുങ്ങുമെന്നതിനാല്‍ നിര്‍മ്മാതാവിനെ സംബന്ധിച്ച് സിനിമ പരാജയമായാലും വലിയ നഷ്ടം വരാറില്ല. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നര കോടിക്കും രണ്ടിനുമിടയിലാണ് ഓരോ സിനിമക്കും പ്രതിഫലം വാങ്ങുന്നത്.
എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇപ്പോള്‍ തിയറ്ററുകളില്‍ നല്ല കളക്ഷന്‍ വരുന്നതിനാല്‍ ഒറ്റപ്പെട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഫലം കുറക്കാന്‍ പറഞ്ഞാല്‍ നടക്കില്ലെന്നതാണ് താരങ്ങളുടെ നിലപാട്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സിനിമ നന്നായാല്‍ താരങ്ങളില്ലെങ്കിലും കളക്ഷന്‍ നേടുമെന്നത് മനസ്സിലാക്കി നായക നടന്മാര്‍ പ്രതിഫലം കുറക്കണമെന്നതാണ് നിര്‍മ്മാതാക്കളുടെ പൊതു ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (21 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (33 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (40 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (45 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (50 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends