Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ദാമ്പത്യ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഭീമന്‍ രഘു

18 AUGUST 2017 04:21 PM IST
മലയാളി വാര്‍ത്ത

ഭാര്യയുമായി സിനിമയ്ക്ക് പോയപ്പോഴുണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവം തുറന്ന് പറയുകയാണ് ഭീമന്‍ രഘു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്. സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. പട്ടാളക്കാരന്റെ മകള്‍. അതുകൊണ്ട് തന്നെ ചിട്ടയായ ജീവിതശൈലിയായിരുന്നു ഭാര്യ സുധയ്ക്കും. ഒരു നാട്ടിന്‍പുറത്തുകാരി, ശബ്ദം ഉയര്‍ത്തി സംസാരിച്ചാലോ, മുഖം കറുപ്പിച്ചൊന്ന് നോക്കിയാലോ പൊട്ടിക്കരയുന്ന ഒരു പെണ്‍കുട്ടി. ഭാര്യ എന്ന നിലയില്‍ എന്നോട് ഈ നിമിഷംവരെ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. അഥവാ ഞാന്‍ അറിഞ്ഞുചെയ്താല്‍ തന്നെ ഒരു പുഞ്ചിരി. അതുമാത്രമാണ് മറുപടി. കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലിചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്.

ഒന്നു ഫ്രഷായശേഷം ഭാര്യയെക്കൂട്ടി നേരെ തീയറ്ററിലേക്ക്. ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആസ്വദിച്ച് കാണും. സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും. അങ്ങനെ ഒരിക്കല്‍ സിനിമ കഴിഞ്ഞിറങ്ങുകയാണ്. ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയാണ്. പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്.

തട്ടിവിളിച്ചപ്പോള്‍ ഉറക്കച്ചടവില്‍ നിന്നും അവള്‍ എഴുന്നേറ്റു. ബുള്ളറ്റില്‍ യാത്രചെയ്യുമ്പോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി എന്താണെന്നോ? ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്! സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഒടുവില്‍ ഒരു സൂത്രം കിട്ടി. സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കുമ്പോള്‍ കട്ടിയുള്ള മറ്റൊരു തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍പ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും.

നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നയാളാണ് ഞാന്‍. ചിലപ്പോള്‍ ദേഷ്യപ്പെടും. ആ സമയത്ത് അവള്‍ റൂമില്‍പോയി കരയും. പിണക്കം ഉണ്ടാക്കിയത് ഞാനായതുകൊണ്ട് പരിഹരിക്കാനും ഞാന്‍ തന്നെ മുന്‍കൈയെടുക്കും. കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയെ പിറകില്‍നിന്നും വട്ടംപിടിച്ച് അവളുടെ ചെവിയില്‍ ഒരുപാട്ട് പാടും. എന്നിട്ട് നെറ്റിയില്‍ ഒരു മുത്തം കൊടുക്കും. അതോടെ സുധയുടെ സങ്കടമെല്ലാം മാറി പഴയ പടിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (21 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (33 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (40 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (45 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (50 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends