മമ്മൂട്ടി അന്നും ഇന്നും ഒട്ടും മാറ്റമില്ലാത്ത പച്ചയായ മനുഷ്യന്‍: പ്രിയദര്‍ശന്‍

മമ്മുട്ടിയെ നായകനാക്കി മൂന്ന് സിനിമകളാണ് പ്രിയദര്‍ശന്‍ ചെയ്ത്. മലയാളത്തിലെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മുട്ടിയെക്കുറിച്ച് പ്രിയന്‍ സംസാരിച്ചത്. മമ്മൂട്ടിയ്ക്കും അന്നും ഇന്നും മാറ്റങ്ങളൊന്നും ഇല്ലെന്നും, അന്ന് സ്വീകരിച്ച നടപടിയും സ്വഭാവ രീതികളും തന്നെയാണ് ഇന്നുമെന്നും അദ്ധേഹം പറയുന്നു.
പഴയൊരു അനുഭവത്തിനൊപ്പമാണ് പ്രിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രിയദര്‍ശന്റെ വാക്കുകളിലൂടെ അത് വായിക്കാം…
നവോദയായുടെ പടയോട്ടം എന്ന സിനിമയില്‍ ഞാനും സിബിമലയിലുമൊക്കെ വര്‍ക്കുചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ സിബിയാണ് മമ്മൂട്ടി എന്ന നടനെക്കുറിച്ചുപറയുന്നത്.
സിബിയുടെ അമ്മയാണത്രെ ഇങ്ങനെയൊരു പുതിയ നടനെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. സ്‌ഫോടനം, മുന്നേറ്റം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടി എന്ന നടനെക്കുറിച്ച് ഞാനും ആ സമയത്ത് കേട്ടിരുന്നു. പക്ഷേ, നേരില്‍ കണ്ടിരുന്നില്ല.
പടയോട്ടത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വന്നരംഗം ഞാനിന്നും ഓര്‍മ്മിക്കുന്നു. തോളില്‍ ഒരു സഞ്ചിയൊക്കെ തൂക്കിയായിരുന്നു മമ്മൂട്ടിയുടെ വരവ്. ഒന്നുരണ്ട് സിനിമകളില്‍ നായകപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതിനുശേഷമായിരുന്നു മമ്മൂട്ടിയുടെ ആ വരവെന്ന കാര്യം ഓര്‍മ്മിക്കണം.
നവോദയാ അപ്പച്ചനായിരുന്നുവല്ലോ പടയോട്ടത്തിന്റെ നിര്‍മ്മാതാവ്. അപ്പച്ചനോട് എല്ലാവര്‍ക്കും ആദരവുണ്ട്. അതുകൊണ്ട് ആരും അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുകയോ വലിയ അടുപ്പത്തില്‍ സംസാരിക്കുകയോ ചെയ്യാറില്ല
.
നസീര്‍സാറും മധുസാറുംപോലും വലിയ ബഹുമാനത്തില്‍നിന്നേ അദ്ദേഹത്തിനോട് സംസാരിക്കുമായിരുന്നുള്ളു.മമ്മൂട്ടി ലൊക്കേഷനില്‍ വന്നതും ഒന്നിച്ച് കളിച്ചു വളര്‍ന്നവര്‍ തമ്മില്‍ ഇടപെടുന്നതുപോലെ അപ്പച്ചനെ കണ്ടതും, ഉടനെ 'ങാ അപ്പച്ചാ….' എന്നുള്ള രീതിയിലാണ് പെരുമാറുന്നത്.ഇതാണ് മമ്മൂട്ടി എന്ന നടന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്. ഇന്നും ഈ രീതിക്ക് ഒരിഞ്ചുപോലും മാറ്റം സംഭവിച്ചിട്ടില്ലെന്നുള്ളതാണ് ഒരു സത്യം. പറയേണ്ടുന്ന ഏതുകാര്യവും വെട്ടിത്തുറന്നങ്ങു പറയും. നാക്കിന് ബെല്ലുമില്ല, ബ്രേക്കുമില്ല പ്രിയന്‍ പറഞ്ഞു
https://www.facebook.com/Malayalivartha