Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വന്നാല്‍...പിപി ദിവ്യ മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്റെ ഭാര്യ പികെ ശ്യാമള ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങും..

01 JUNE 2026 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ... സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്

നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ പിപി ദിവ്യ മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്റെ ഭാര്യ പികെ ശ്യാമള ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങും. നവീന്‍ ആത്മഹത്യ ചെയ്തതല്ല കൊല്ലപ്പെട്ടതാണൈന്ന ബന്ധുക്കളുടെ സംശയം ശരിവയ്ക്കുന്നതിന് തെളിവുകള്‍ സിബിഐ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തും.നവീന്റെ ആത്മഹത്യയ്ക്കു പിന്നാലെ ദിവ്യ അറസ്റ്റിലായി ജയിയില്‍ നിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിവ്യയെ ജയിലിനു മുന്നില്‍ മാലയിട്ടു സ്വകരിച്ച് കൊട്ടും കുരവയുമായി വീട്ടിലേക്ക് കൊട്ടും കുരവയുമായി ആനയിച്ചത് പികെ ശ്യാമളയാണ്.

 

അത്തരത്തില്‍ സ്വീകരണം നടത്തുന്നതില്‍നിന്ന് എംവി ഗോവിന്ദന്‍ ഭാര്യയെ വിലക്കിയില്ല. അങ്ങനെയെങ്കില്‍ ഗോവിന്ദന്‍ എന്തിനാണ് ഈ കേസില്‍ അനാവശ്യമായി ഇടപ്പെട്ടത് എന്നതാണ് ചോദ്യം.ദിവ്യയ്ക്ക് ജാമ്യം നേടിക്കൊടുക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ മുന്‍നിര നേതാക്കളാണ്. തളിപ്പറമ്പില്‍ പികെ ശ്യാമള നിയമസഭാ തെരഞ്ഞടുപ്പില്‍ ദയനീയമായി തോല്‍ക്കാന്‍ കാരണമായതും ദിവ്യയെ ജയിലിലും പുറത്തും സഹായിച്ചുവെന്ന ജനങ്ങളുടെ വിലയിരുത്തലാണ്. നിലവിലെ സാഹചര്യത്തില്‍ പികെ ശ്യാമളയും എംവി ഗോവിന്ദനും പിപി ദിവ്യയുമായി നടത്തിയ ആശയവിനിമയങ്ങളും ഫോണ്‍ കോളുകളും പുറത്തുവരും.

അതേസമയം, കേസന്വേഷണത്തിന് സിബിഐ വരുന്നതില്‍ സിപിഎം എതിര്‍പ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ കണ്ണൂരില്‍ പാര്‍ട്ടി അവരുടെ വിവരദോഷികളായ ചാവേറുകളെ കളത്തിലിറങ്ങി പ്രതിരോധം തീര്‍ക്കുമെന്ന് വ്യക്തമാണ്.എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. സുപ്രീം കോടതിയേക്കാള്‍ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് ചോദിച്ചു.

 

വിഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേറ്റ  യുഡിഎഫ് സര്‍ക്കാര്‍ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പി പി ദിവ്യയാണ് ഏക പ്രതി. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചത്.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന അടിയന്തിര ആവശ്യം ഉന്നയിച്ച് നവീന്‍ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.

 

നിലവിലെ പൊലീസ് അന്വേഷണത്തില്‍ കുടുംബം തങ്ങളുടെ ശക്തമായ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.  സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തുവരുന്നതോടെ ഇനി സിബിഐ ആയിരിക്കും കേസിന്റെ ഭാവി കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.
നവീന്‍ ബാബുവിനെതിരെ മുന്‍പ് അഴിമതി ആരോപണം ഉന്നയിച്ചിരുന്ന പ്രശാന്തന്റെ ബാങ്ക് ഇടപാടുകളെക്കുറിച്ച് സിബിഐ  വിപുലമായ പരിശോധന നടത്തും. പ്രശാന്തന്‍ കൊയ്യം സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണം പണയം വെച്ച് പണം വായ്പയായി എടുത്തതിന്റെ കൃത്യമായ രേഖകള്‍ പൊലീസ് പുതിയ റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, കേസില്‍ ഏറെ നിര്‍ണ്ണായകമായ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ സിസി.ടിവി.ദൃശ്യങ്ങളുടെ പൂര്‍ണ്ണരൂപവും അന്വേഷണസംഘം വിചാരണ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം കൂടി എത്തുന്നതോടെ കേസ് പുതിയ നിയമപരമായ തലങ്ങളിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം എതിര്‍ക്കാന്‍ കാരണം സി.പി.എമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തു വരുമെന്ന ഭയമാണെന്ന് പ്രിതപക്ഷ നേതാവ് വി.ഡി.തീശന്‍. എ.ഡി.എം നവീന്‍ ബാബുവിന്റെ

 

ഭാര്യ നല്‍കിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.2024 ഒക്ടോബര്‍ 15-നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ദുരൂഹ സാഹചര്യത്തില്‍ നവീന്റെ മരണം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (1 hour ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (1 hour ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (1 hour ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (2 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (3 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (3 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (4 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (4 hours ago)

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (4 hours ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (4 hours ago)

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (4 hours ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (5 hours ago)

Malayali Vartha Recommends