സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ വൈറലായിരുന്നു. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha























