ആയിരം കോടിയുടെ മോഹൻലാൽ ചിത്രത്തിൽ കർണനായി നാഗാർജ്ജുന

ആയിരം കോടി മുടക്കി ചിത്രീകരിക്കുന്ന മഹാഭാരതം സിനിമയിൽ മോഹന്‍ലാല്‍ ഭീമനായും നാഗാർജുന കർണനായും അഭിനയിക്കുന്നു . എം ടി വാസുദേവന്‍ നായരുടെ വിഖ്യാതമായ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് മഹാഭാരതം എന്ന പേരില്‍ സിനിമയാകാന്‍ പോകുന്നത്. 2018 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന മഹാഭാരതം 2020ഓടെ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.
കര്‍ണനായി അഭിനയിക്കാനുള്ള ക്ഷണം മറ്റൊന്നും ആലോചിക്കാതെ തന്നെ സ്വീകരിക്കുകയായിരുന്നുവെന്ന് തെന്നിന്ത്യൻ സൂപ്പർ താരം നാഗാര്‍ജുന പറഞ്ഞു. കാര്യങ്ങളൊക്കെ ശരിയായവിധം പോകുകയാണെങ്കില്‍ മോഹന്‍ലാലും നാഗാര്‍ജുനയും ഒരുമിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ നരസിംഹത്തിന്റെ തെലുങ്ക് റീമേക്കായിരുന്ന അധിപതിയില്‍ നായകനായി അഭിനയിച്ചത് നാഗാര്‍ജുനയായിരുന്നു. 2001ലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
https://www.facebook.com/Malayalivartha