Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമയിൽ തന്റേടമുള്ളൊരു ആൺകുട്ടി; സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിന് ആരാധകരുടെ കൈയ്യടി

05 OCTOBER 2017 02:53 PM IST
മലയാളി വാര്‍ത്ത

ദിലീപിന് കോടതി ജാമ്യം അനുവദിച്ചപ്പോൾ ആരാധക വൃന്ദം പൃഥ്വിരാജിനെതിരെ മുദ്രവാക്യം വിളിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പൂഞ്ഞാർ എം എൽ എ പി സി ജോർജ് പൃഥ്വിക്ക് എതിരെ പലതും പറയാതെ പറഞ്ഞത് . എം എൽ എ ഗണേഷ് കുമാറും അദ്ദേഹത്തിനെതിരെ തിരിയുന്നു . അദ്ദേഹത്തെ പ്രീണിപ്പിക്കുവാനാണ് മമ്മുട്ടി ഗോപാലകൃഷ്ണനെ അമ്മയിൽ നിന്നും പുറത്താക്കാൻ നിർദ്ദേശിച്ചത് എന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം . മമ്മുട്ടിക്ക് പൃഥ്വിരാജിനെ പ്രീണിപ്പിച്ചിട്ട് നേടുവാൻ എന്താണുള്ളത് ? അത് ആശ്ചര്യപ്പൂർവം ചിന്തിക്കേണ്ട കാര്യമാണ്. അത് പോട്ടെ. ഗണേഷ് കുമാർ പറഞ്ഞത് സത്യമായാലും അസത്യമായാലും ഗണേഷ് കുമാറിനെ പോലെയുള്ള സിനിമാക്കാരെ ഭയപ്പെടുത്തുന്ന നിലപടുകൾ എടുക്കുവാൻ പൃഥ്വിരാജിന് കഴിയുന്നു എന്നുള്ളത് ഉറപ്പാണ്. നിലവിലുള്ള സംവിധാനങ്ങളോട് കലഹിക്കുവാൻ , രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുവാൻ പൃഥ്വി കാണിക്കുന്ന ഈ തന്റേടം ഇത് തന്തക്കു പിറന്നതിന്റെ മഹത്വമാണ്.

വാലാട്ടികളും ഏറാന്മൂളികളും നിറഞ്ഞ മലയാള സിനിമയിൽ ഈ ഭാവം വ്യത്യസ്തമാണ്. തലയെടുപ്പിന്റേതാണ്. ആൾക്കൂട്ടത്തിന്റെ അട്ടഹാസങ്ങളിലല്ല. ആത്മാർത്ഥതയുടെ കണക്കെടുപ്പിലാണ് പൃഥ്വി നീ വ്യത്യസ്തനാകുന്നത്. ഈ തന്റേടം പണയപ്പെടുത്തിയില്ലെങ്കിൽ മലയാളം എന്നും നിന്നോടൊപ്പമുണ്ടാകും. പൃഥ്വിരാജുൾപ്പെടെയുള്ള ചിലരുടെ ഉറച്ച നിലപടിനു മുന്നിൽ ഗണേഷ് കുമാറിനെ പോലെയുള്ളവർ നിസ്സഹായരായിപ്പോയതാണ് ഗോപാലകൃഷ്ണന് അമ്മയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറക്കുവാൻ കാരണമായത്.  പോലീസ് അറസ്ററ് ചെയിത കുറ്റവാളിയോടുള്ള കൂറ് പ്രഖ്യാപിക്കാൻ എം എൽ എ എന്നുള്ള പദവി പോലും ഒരു തടസ്സമായി കരുതാത്ത ഗണേഷ് കുമാറിനു ഗോപാലകൃഷ്ണനെ സംഘടനയിൽ സംരക്ഷിച്ചു നിർത്തുവാൻ കഴിയാതെ പോയതിന്റെ രോഷമാകാം ഇങ്ങനെ പുറത്തു ചാടുന്നത്.

എന്തൊക്കെയായാലും മലയാള സിനിമക്കാരിൽ കാണാത്ത ഒരു നടനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കാത്ത നിലപടുകൾ കൊണ്ട് വ്യത്യസ്തനാണ് പൃഥ്വിരാജ് . തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ അവൾക്ക് വേണ്ടി ആദ്യം ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം അദ്ദേഹത്തിന്റേതായിരുന്നു . നടിയെ തന്റെ കൂടെ അഭിനയിക്കുവാൻ കൊണ്ട് പോയി അവൾക്ക് ഇരയുടെ പരിഗണ നൽകണം , നിങ്ങൾ ആ സഹോദരിയോട് ഒന്നും ചോദിച്ചു വിഷമിപ്പിക്കരുത് എന്ന് മാധ്യമങ്ങളോട് വിനയപൂർവം അപേക്ഷിക്കുന്ന പൃഥ്വിരാജിനെ നമ്മൾ ആദ്യമേ കണ്ടതാണ് . ഇരയെ ഒരു സഹോദരിയെപോലെ ചേർത്ത് നിർത്താൻ രണ്ടാമതൊന്നു ആലോചിക്കേണ്ട ആവശ്യമില്ല എന്ന് ചിന്തിക്കുന്ന പൃഥ്വിരാജിനെ പോലെയുള്ളവർ ഗോപാലകൃഷ്ണന്മാർക്കും ജോർജ്ജുമാർക്കും ഗണേശന്മാർക്കും ശത്രുവായി മാറാതിരുന്നെങ്കിൽ മാത്രമേ അത്ഭുദപ്പെടേണ്ടതുള്ളൂ .ഇന്ന് ഇരയുടെ തല ഉയർന്നു തന്നെ നിൽക്കുന്നതിൽ ഈ നടനുള്ള പങ്ക് ഒരിക്കലും ചെറുതല്ല .ഇത് സോഷ്യൽ മീഡിയയിൽ നിറയുന്ന കട്ട സപ്പോർട്ടുകളുടെ ഉള്ളടക്കം മാത്രം.

നടി പീഡിപ്പിക്കപ്പെട്ടപ്പോൾ പൃഥ്വിരാജ് നടത്തിയ പ്രസ്താവന എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു . സ്ത്രീത്വത്തെ അവഹേളിക്കുന്നതുഉൾപ്പെടെ തെറ്റായ സന്ദേശങ്ങൾ പടർത്തുന്ന സിനിമകൾ ചെയിതു പോയതിൽ മാപ്പ് ചോദിച്ചുകൊണ്ട് മേലിൽ അത്തരം സിനിമകൾ താൻ ചെയ്യുകയില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. നടനാണോ അത് തീരുമാനിക്കുന്നത് , സംവിധായകരല്ലേ എന്നൊക്കെയുള്ള ബാലിശമായ മറു ചോദ്യങ്ങൾ ഇതിനെതിരെ പലരും ഉയർത്തിയിട്ടുണ്ട്. അത്തരം സിനിമകളിൽ നിന്ന് താൻ മാറി നിൽക്കും എന്ന് പറയുന്നതിലൂടെ ഒരു നടൻ പ്രഖ്യാപിക്കുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് . ഒരു കലാകാരന് സാമൂഹ്യ പ്രശ്നങ്ങളിൽ ഇങ്ങനെയും ഇടപെടാം എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് അദ്ദേഹത്തിന്റെ ആ തീരുമാനം . അതുകൊണ്ടു തന്നെ പൃഥ്വിരാജുമാരിലാണ് പൊതു സമൂഹം പ്രതീക്ഷയോടെ നോക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends