ആകാശമിഠായിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല ; അച്ഛന് ഏറെ പ്രതീക്ഷ ഉള്ള ചിത്രമായിരുന്നു ഇതെന്നും കാളിദാസ് ജയറാം

സമുദ്രക്കനിയും എം പത്മകുമാറും ചേർന്ന് സംവിധാനം ചെയ്ത ജയറാം ചിത്രം ആകാശമിഠായിക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് കാളിദാസ് ജയറാം. അച്ഛന് ഏറെ പ്രതീക്ഷ ഉളള ചിത്രമായിരുന്നു ഇതെന്നും ആരാധകര്‍ക്ക് വേണ്ടത് പോലെ ഒരു തിരിച്ചുവരവാണ് ഇതിലൂടെ കണ്ടിരുന്നതെന്നും കാളിദാസ് പറഞ്ഞു. കണ്ടവര്‍ക്കൊക്കെ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ട്, ഞാനും ചിത്രം കണ്ടു, എനിക്കും നന്നായി ഇഷ്ടപ്പെട്ടു. പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ട്മാത്രമാണ് തിയറ്ററില്‍ പ്രേക്ഷകരില്ലാത്തതെന്നും കാളിദാസ് ഫേസ് ബുക്കിൽ കുറിച്ചു.
ആകാശമിഠായി എല്ലാവരും കാണണം എന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. ഇതുപോലെ ഉളള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണം. വലിയ ചിത്രങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ചെറിയ ചിത്രങ്ങളെന്നും ഓർമിക്കണമെന്നും കാളിദാസ് വ്യക്തമാക്കി.സമുദ്രക്കനി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് ഗിരീഷ് കുമാറാണ്.തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്.സമുദ്രക്കനിയെക്കൂടാതെ എം പത്മകുമാറും ചേർന്നാണ് സംവിധാനം. ഇനിയയാണ് ചിത്രത്തിലെ നായിക.
https://www.facebook.com/Malayalivartha





















