ഐ.വി ശശി യാത്രയായത് മോഹന്‍ലാല്‍ ചിത്രം യാഥാര്‍ത്ഥ്യമാക്കാതെ

രണ്ടുമൂന്ന് വര്‍ഷമായി മോഹന്‍ലാല്‍ സിനിമയുടെ പണിപ്പുരയിലായിരുന്നു ഐ.വി ശശി. 2009ല്‍ വെള്ളത്തൂവല്‍ എന്ന സിനിമ പരാജയപ്പെട്ടതോടെ നിര്‍മാതാക്കളും താരങ്ങളും ഐ.വി ശശിക്ക് മുന്നില്‍ മുഖംതിരിച്ച് നിന്നു. എന്നാല്‍ അപ്പോഴും ശക്തമായി തിരിച്ചുവരുമെന്ന വിശ്വാസം അദ്ദേഹവും മറ്റ് പല സിനിമാപ്രവര്‍ത്തകരും വിശ്വസിച്ചിരുന്നു. ഇതിനിടെ നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയി ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം ഒരുക്കാന്‍ ഐ.വി ശശിയോട് നിര്‍ദ്ദേശിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.
അതിനിടെയാണ് കോഴിക്കോട്ട് സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്. അവിടെ വെച്ച് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്ന ആഗ്രഹം പറഞ്ഞയുടനെ മോഹന്‍ലാല്‍ സമ്മതിച്ചു. അതിനുള്ള കഥയുടെയും മറ്റും ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു. മോഹന്‍ലാലിന്റെ തുടക്കകാലത്ത് അനുരാഗി, ഉയരങ്ങളില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഐ.വി ശശി സമ്മാനിച്ചിരുന്നു. പിന്നീട് ദേവാസുരം പോലെ എക്കാലവും ഓര്‍മിക്കപ്പെടാവുന്ന ചിത്രവും അദ്ദേഹം താരത്തിന് നല്‍കി. വര്‍ണപ്പകിട്ട് , അര്‍ഹത, നാണയം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിനെ നായകനാക്കി. ശ്രദ്ധയെന്ന ചിത്രത്തിനായാണ് ഇരുവരും അവസാനം ഒന്നിച്ചത്. ചിത്രം വലിയ പരാജയമായിരുന്നു.
മോഹന്‍ലാല്‍ ചിത്രത്തിനായി നിരവധി കഥകളും തിരക്കഥകളും കേട്ടെങ്കിലും തൃപ്തിവന്നില്ല. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന സിനിമ വളരെ വ്യത്യസ്തമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വലിയ കാന്‍വാസിലുള്ള ബിഗ്ബജറ്റ് ചിത്രമാണ് പ്ലാന്‍ ചെയ്തിരുന്നത്. കഥയുടെ അഭാവവും മോഹന്‍ലാലിന്റെ തിരക്കും കാരണം ചിത്രം നീണ്ടുപോവുകയായിരുന്നു.
https://www.facebook.com/Malayalivartha