ഐ.വി.ശശിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകിട്ട്, നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ ഐ വി ശശിയ്ക്ക് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തും, അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്‌കാരച്ചടങ്ങുകള്‍. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ ഐ.വി.ശശിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് ചെന്നൈയില്‍ എത്തും.
നടന്‍ മമ്മൂട്ടി ഉള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹന്‍ലാലും കമലഹാസനും മുതിര്‍ന്ന അഭിനേത്രി ശാരദയുമുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഐ.വി.ശശിയ്ക്ക് അന്ത്യാഞ്ജലികളര്‍പ്പിയ്ക്കാനെത്തിയിരുന്നു. ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് അദ്ദേഹം അന്തരിച്ചത്.
പ്രിയസംവിധായകന് യാത്രാമൊഴികളേകാന്‍ നിരവധി പേരാണ് ചെന്നൈയിലെ വീട്ടില്‍ എത്തുന്നത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് എന്നാണ് ആദ്യം അറിയിച്ചതെങ്കിലും അദ്ദേഹത്തിന്റെ മകള്‍ ഇന്ന് ഉച്ചക്ക് എത്തുന്നതുകൊണ്ടാണ് സംസ്‌കാരച്ചടങ്ങുകള്‍ ഇന്നതന്നെ നടത്തുന്നത്.
https://www.facebook.com/Malayalivartha