തനിക്ക് ആരെയും വെറുപ്പിക്കാനാവില്ല; കമൽ സംവിധാനം ചെയ്യുന്ന ആമിയിൽ നിന്നും പൃഥ്വിരാജ് പിൻമാറി
കമൽ സംവിധാനം ചെയ്യുന്ന ആമിയിൽ നിന്നും പൃഥ്വിരാജ് പിൻമാറി. തനിക്ക് ആരെയും വെറുപ്പിക്കാനാവില്ലെന്നെ ന്യായമാണ് പൃഥ്വി രഹസ്യമായി പറഞ്ഞതെങ്കിലും മഞ്ജു വാര്യരുടെ നായകനാവാൻ തനിക്കാവില്ലെന്ന് അദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചനയുണ്ട്. നടൻ ദിലീപ് നടത്തുന്ന പ്രചരണങ്ങളാണ് പിൻമാറ്റത്തിന് കാരണമെന്ന് അറിയുന്നു.
മഞ്ജു വാര്യരാണ് ആമിയുടെ വേഷത്തിലെത്തുന്നത്. മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിത കഥയാണ് ആമി എന്ന ചിത്രത്തിന് ആധാരം. മുരളീ ഗോപിയാണ് ആമിയുടെ ഭർത്താവായ മാധവദാസിന്റെ വേഷത്തിലെത്തുന്നത്. പൃഥ്വിരാജിന്റെത് ചെറുതല്ലാത്ത ഗസ്റ്റ് അപ്പിയറൻസാണ്. അതായത് മാധവദാസിന്റെ മരണശേഷം എറണാകുളത്തെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മാധവികുട്ടിയെ മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവ് സ്ഥിരമായി സന്ദർശിക്കാനെത്തുമായിരുന്നു. എന്നും കാതരമായ ജീവിതം നയിച്ചിട്ടുള്ള മാധവിക്കുട്ടി അദ്ദേഹവുമായി പ്രണയത്തിലായി എന്നാണ് കഥ.
എന്നാൽ തനിക്കാരോടും പ്രണയമില്ലെന് ഈ ലേഖകനോട് പലവട്ടം മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. കാരണം പ്രായത്തിന്റെ വിവശതകളുമായാണ് മാധവിക്കുട്ടി അക്കാലത്ത് കൊച്ചിയിൽ ജീവിച്ചിരുന്നത്. എക്കാലവും പ്രണയം മനസിൽ സൂക്ഷിച്ച എഴുത്തുകാരിയാണ് അവർ. അതേ പ്രണയമാണ് അവരെ കൊണ്ട് ആരെയും മയക്കുന്ന തരത്തിൽ എഴുതിച്ചത്.
ഒരു ഘട്ടത്തിൽ മാധവിക്കുട്ടി ലീഗ് നേതാവിനെ വിവാഹം കഴിക്കുമെന്നു വരെ ശ്രുതിയുണ്ടായിരുന്നു. ഏതായാലും അവർ മതം മാറി ഇസ്ലാം മതം സ്വീകരിച്ചെന്ന് മാത്രമല്ല അവരെ സംസ്കരിച്ചും മുസ്ലീം ആചാരപ്രകാരം തിരുവനന്തപുരത്തെ പാളയം പള്ളിയിലാണ്. ഇതോടെ പ്രണയം എന്നത് വെറും കഥയായിരുന്നില്ലെന്ന കാര്യം ബലപ്പെട്ടു. വർത്തമാനകാല ഭാഷയിൽ പറഞ്ഞാൽ ആദ്യകാല ലൗ ജിഹാദ്.
മുസ്ലീം ലീഗ് നേതാവ് പാർലെമെന്റ് അംഗം ആയിരുന്നു. അദ്ദേഹം മാധവിക്കുട്ടിയുടെ ആരാധകനായിരുന്നു. എന്നാൽ പ്രണയവും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നിറം കെടുത്തി. ഉജ്ജ്വല വാഗ്മിയും എഴുത്തുകാരനുമാണ് നേതാവ്.
പൃഥ്വിരാജിനെ കമൽ ആലോചിച്ചപ്പോൾ അദ്ദേഹം കഥയും തിരക്കഥയും വായിച്ച് സമ്മതിക്കുകയും ചെയ്തു. എന്നാൽ ദിലീപ് വിഷയം കത്തികയറിയതോടെ അദ്ദേഹം പിന്മാറി. ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കാൻ ചരടുവലിച്ചത് പൃഥ്വിയാണെന്നും അതിന് മമ്മൂട്ടി കൂട്ടുനിന്നു എന്ന ആരോപണവും ശക്തമാണ്. മമ്മൂട്ടിയും ദിലീപും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ നിർണായക ഘട്ടത്തിൽ മമ്മൂട്ടി കളം മാറ്റി. ഇതിനു പിന്നിൽ സി പി എം ഇടപെടൽ ഉണ്ടെന്നും കേട്ടിരുന്നു.
ആരോപണം വ്യാപകമായതോടെ പൃഥ്വി പിൻമാറി. ദിലീപിനെ തുലച്ചു എന്ന ആരോപണം തനിക്ക് ഗുണം ചെയ്യില്ലെന്നാണ് പൃഥ്വി കരുതുന്നത്. ആദം ജോണിന്റെ കമ്മേഴ്സ്യൽ പരാജയവും പൃഥ്വിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടിക്കൊപ്പം നിന്ന ചുരുക്കം സിനിമാപ്രവർത്തകരിൽ ഒരാളാണ് പൃഥ്വി. എന്നാൽ അദ്ദേഹത്തിനെതിരെ ചലച്ചിത്ര ലോകം ഒന്നടങ്കം നിലക്കൊണ്ടു. സ്വന്തം ചിത്രങ്ങളുടെ തുടർച്ചയായ പരാജയം തന്റെ വഴി തെറ്റാണെന്ന് നടനെ പഠിപ്പിക്കുന്നു. തന്റെ ചിത്രങ്ങൾ തോൽപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നതായി പ്യഥ്വിക്ക് പരാതിയുണ്ട്. പക്ഷേ തുറന്നു പറയുന്നില്ലെന്ന് മാത്രം.
സിനിമയിൽ തുടരണമെങ്കിൽ ആരെയും പിണക്കരുതെന്ന പാഠം പൃഥ്വി പഠിച്ചിരിക്കുകയാണ്. മുതിർന്ന നടന്മാരിൽ പലരും ഇതേ വഴിയാണ് തെരഞടുക്കുന്നത്. ദിലീപ് വിഷയത്തിൽ മോഹൻലാൽ സ്വീകരിച്ചത് ഇതേ തന്ത്രമാണ്. പണ്ടും ലാൽ വിവാദങ്ങളിൽ തലയിട്ടിരുന്നില്ല. എല്ലാവർക്കും വേണ്ടെപ്പെട്ടവനായി തുടരുകയായിരുന്നു പതിവ്. അതേ ലൈനാണ് പൃഥ്വി പരീക്ഷിക്കുന്നത്..
https://www.facebook.com/Malayalivartha