നടൻ പൃഥ്വിരാജിനെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ഇവർ പ്രതികരിക്കുന്നു...
മൈ സ്റ്റോറി എന്ന ചിത്രത്തിൽ പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണങ്ങൾ തെറ്റാണെന്ന് നായികാ പാർവതിയും നടൻ മണിയൻപിള്ള രാജുവും;
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായികയ്‌ക്കെതിരേ രൂക്ഷമായ ഭാഷയിലാണു നടി പ്രതികരിച്ചത്. "ആരോപണങ്ങളെല്ലാം തെറ്റാണ്. ഇക്കാര്യം തെളിയിക്കാനും കഴിയും. പൃഥ്വി മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ മര്യാദകൊണ്ടാണ്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയാതിരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഡേറ്റ് നല്‍കിയില്ലെന്നു പറയുന്നതു വിശ്വസിക്കാനും കഴിയുന്നില്ല. ഫിലിം ചേമ്പറില്‍ സംവിധായിക നല്‍കിയ പരാതിക്കു പിന്നാലെ എനിക്കും കത്തു കിട്ടി. ഇതില്‍ ഷൂട്ടിങ്ങിന്റെ ഡേറ്റിനെക്കുറിച്ച് സൂചനയൊന്നുമില്ല"- പാർവതി പറഞ്ഞു.
പർവതിക്കുപിന്നാലെ ചിത്രത്തിൽ പൃഥ്വിയുടെ അച്ഛനായി അഭിനയിക്കുന്ന നടൻ മണിയൻപിള്ള രാജുവും പ്രതികരിച്ചിരുന്നു; "എനിക്കു പൃഥ്വിയെ ചെറുപ്പം മുതല്‍ അറിയാം. പണത്തിന്റെ കാര്യത്തിലാണെങ്കിലും അദ്ദേഹം പക്കാ ജെന്റില്‍ മാനാണ്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇതാണു ഷൂട്ട് മുടങ്ങാന്‍ കാരണം. ഡേറ്റിന്റെ കാര്യത്തില്‍ പൃഥ്വിരാജിനു പ്രശ്‌നമൊന്നുമില്ലെന്നാണു ഞാൻ മനസിലാക്കുന്നത്. ഷൂട്ടിങ്ങിന്റെ ഡേറ്റിന്റെ കാര്യത്തില്‍ വിശദീകരണമൊന്നും കിട്ടിയിട്ടില്ല. മുന്‍കൂര്‍ നോട്ടീസ് ലഭിക്കാതെ ആര്‍ക്കും സിനിമയില്‍ അഭിനയിക്കാനും കഴിയില്ല".
പൃഥ്വിരാജിനെതിരെ റോഷിനി ദിവാകർ ഫിലിം ചേമ്പറിനു പരാതി നൽകിയിരുന്നു. ഇത് ആദ്യം പുറത്തുകൊണ്ടുവന്നത് മലയാളിവർത്തയാണ്.
മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. 2002 മുതല്‍ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണു മൈ സ്‌റ്റോറി. മൈ സ്റ്റോറിയുടെ സംവിധായിക പൃഥ്വിക്കെതിരെ ഫിലിം ചേമ്പറിനു പരാതി നല്‍കിയതോടെ ഈ ചിത്രം മലയാള സിനിമാലോകത്ത് ചർച്ചയായിരുന്നു.
ആദ്യ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയശേഷം പൃഥ്വിയെ അഭിനയിക്കാന്‍ കിട്ടുന്നില്ലെന്നും ആറുമാസമായി ഇതിനുപിന്നാലെയാണെന്നും സംവിധായിക നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല പൃഥ്വിരാജ് ഇതിനിടെ നിരവധി ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്നും പരായില്‍ പറയുന്നു. ചിത്രത്തിന് പ്രതിഫലമായി പൃഥ്വിരാജ് വാങ്ങിയത് ഒരു കോടി രൂപയാണ്.
പൃഥ്വിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ നടൻ നന്ദുവും നിരാശനാണ്. ഒരുകോടിയോളം കൈപ്പറ്റിയെന്നാണു റിപ്പോര്‍ട്ടുകളില്‍ കണ്ടതെന്നും തന്റെ അറിവില്‍ ചില്ലിക്കാശുപോലും പൃഥ്വി കൈപ്പറ്റിയിട്ടില്ലെന്നും നന്ദു പറഞ്ഞു. ലിസ്ബണില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നു തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും പറയുന്നു. അപ്പോഴെല്ലാം പിന്തുണയുമായി എത്തിയയാളാണ് പൃഥ്വി.
അദ്ദേഹം സിനിമയെ പോസിറ്റീവായിട്ടാണു സമീപിച്ചത്. അദ്ദേഹമാണ് റോഷ്‌നിക്കുവേണ്ടി എന്റെയടുത്തെത്തിയത്. അതിനുശേഷമാണ് തിരക്കഥ എഴുതിത്തുടങ്ങിയത്. പത്തുവര്‍ഷത്തിലേറെയായി അദ്ദേഹത്തെ അറിയാം. സിനിമയുമായി ബന്ധപ്പെട്ട ഏതു ഡിപ്പാര്‍ട്ട്‌മെന്റിലും കുഴപ്പമുണ്ടായാല്‍ സഹായവുമായി എത്തുന്നയാളാണ്. അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്ന് ഈ സാഹചര്യത്തില്‍ പോലും മിണ്ടാതിരിക്കുകയാണ് ചെയ്തതന്നെും ശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.
പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രം യൂറോപ്യന്‍ രാജ്യങ്ങളിലടക്കമായിരുന്നു ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചത്. 31 ദിവസത്തെ ഷൂട്ടിങിനായി 13 കോടിയോളം രൂപ ചെലവിട്ടു. രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ് പൃഥ്വിയുടെ ഡേറ്റ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എട്ടു മാസത്തോളം രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാന്‍ പല തരത്തിലും ശ്രമിച്ചു നോക്കി. ഒരു വഴിയും മുന്നില്‍ തുറക്കാതെ വന്നതോടെയാണു ഫിലിം ചേമ്പറിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും സംവിധായിക പറയുന്നു.37 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുണ്ട്. യൂറോപ്പില്‍ 17 ദിവസത്തെ ഷൂട്ടിങ് ബാക്കിയുണ്ട്.
കൊച്ചിയിലും മൈസൂരുമാണ് ഇനിയുള്ള ലൊക്കേഷനുകള്‍. യൂറോപ്പിലെ ലൊക്കേഷനുകളില്‍ നവംബര്‍ പകുതി വരെയെ ഷൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. അതു കഴിഞ്ഞാന്‍ അതിശൈത്യമായിരിക്കും. അതാണ് പ്രശ്‌നപരിഹാരത്തിനായി ഫിലിം ചേമ്പറിനെ സമീപിച്ചതെന്നു റോഷ്‌നി പറയുന്നു. വിവരങ്ങള്‍ കാണിച്ച് ചേമ്പറിനു വിശദമായ പരാതി നല്‍കി. ഡിസംബര്‍ രണ്ടാം തീയതി ചിത്രം റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. ഹോളിവുഡ് താരം റോജര്‍ നാരായനാണു സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍. മ്യൂസിക്കല്‍ ലൗ സ്‌റ്റോറി വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണിത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം. കാനില്‍ പുരസ്‌കാരം നേടിയ പിയങ്ക് എഡിറ്റിങ്. ഹോളിവുഡ് നടന്‍ റോഗര്‍ നാരായണ്‍ വില്ലന്‍ വേഷത്തിലെത്തുന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ‘ദി മാന്‍ ഹു നോ ഇന്‍ഫിനിറ്റി’, ‘യുടേണ്‍’ എന്നിവയിലാണു റോഗര്‍ അഭിനയിച്ചത്.
https://www.facebook.com/Malayalivartha