റെക്കോർഡ് ബുക്കിങ്ങുമായി 'വില്ലൻ' നാളെ എത്തുന്നു; 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രം
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം വില്ലന്‍ നാളെ തിയേറ്ററുകളിലെത്തും. മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വില്ലനില്‍ അവതരിപ്പിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ എത്തുന്ന മോഹന്‍ലാലിനെ പ്രേഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ചിത്രത്തിന് റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗാണ് ലഭിച്ചത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് ബുക്കിംഗ് സ്വന്തമാക്കുകയായിരുന്നു വില്ലന്‍. മൂന്നു ദിവസം മുമ്പ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ അഡ്വാന്‍സ് ബുക്കിംഗ് കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. തിയേറ്ററുകളിലെത്തും മുമ്പേ റെക്കോര്‍ഡ് സൃഷ്ടിച്ച് ഫാന്‍സ് ഷോകളുമുണ്ട്.
മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രഞ്ജി പണിക്കര്‍, സിദ്ദീഖ്, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. 8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിക്കുക. 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണ് വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്‌സിനും സ്‌പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്.
https://www.facebook.com/Malayalivartha