ദിലീപിന്റെ അമ്പതാം പിറന്നാളിന് കിടിലം സർപ്രൈസ് ഒരുക്കി കാവ്യയും മീനാക്ഷിയും; നടന്റെ ജന്മദിനം കെങ്കേമമാക്കാന്‍ ആരാധകരും

കഴിഞ്ഞ നവംബര്‍ 25നായിരുന്നു കാവ്യാ മാധവനെ ദിലീപ് ജീവിത സഖിയാക്കിയത്. അതിന് ശേഷം പലതും സംഭവിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഇന്ന്. ജനപ്രിയന്റെ അമ്പതാം പിറന്നാൾ. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി 85 ദിവസത്തിന് ശേഷം കഴിഞ്ഞ മാസമാണ് ദിലീപ് ജയില്‍ മോചിതനായത്. അതിന് ശേഷമെത്തുന്ന ആദ്യ ആഘോഷ ദിനം.
ദിലീപിന്റെ അമ്പതാം പിറന്നാൾ അടിച്ചു പൊളിക്കാനാണ് കാവ്യയുടേയും മകള്‍ മീനാക്ഷിയുടേയും തീരുമാനം. ഇതിന്റെ ഒരുക്കമെല്ലാം ഇന്നലെ തന്നെ ആലുവയിലെ വീട്ടില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ദിലീപിന് സർപ്രൈസ് ഒരുക്കുന്നത് മറ്റാരുമല്ല കാവ്യയും മീനാക്ഷിയും തന്നെ. പിറന്നാൾ കെങ്കേമമാക്കാൻ ആരാധകരും മുന്നിൽ തന്നെ.
ആദ്യകാല ഭാഗ്യനായിക മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20ന് വിവാഹം കഴിച്ച് സിനിമാലോകത്തെ ദിലീപ് ഞെട്ടിച്ചിരുന്നു. 2015 ജനുവരി 31ന് ആദ്യഭാര്യ മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേര്‍പെട്ടു. 2016 നവംബര്‍ 25ന് ഭാഗ്യനായിക കാവ്യമാധവനെ മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ജീവിതത്തിലെ നായികയായി കൊണ്ടുവന്നു. ഒടുവില്‍ പല സിനിമകളിലും ഒപ്പം അഭനയിച്ച നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത സിനിമാലോകവും ആരാധകരും നടുക്കത്തോടെയാണ് കേട്ടത്.
ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്‌ടോബര്‍ മൂന്നിന് ജാമ്യത്തിലിറങ്ങി. ജയില്‍ വാസത്തിനിടെ റിലീസ് ചെയ്ത രാമലീല ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ജാമ്യത്തിലിറങ്ങിയ ദിലീപ് ഇടയ്ക്കുവച്ച് മുറിഞ്ഞ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കിലാണ്.
രാമലീലയുടെ വിജയത്തോടെ ദിലീപിന്റെ കണ്ടക ശനി മാറിയെന്നാണ് ആരാധകരുടെ വിശ്വാസം. ജാമ്യം കിട്ടിയതും ഭാഗ്യങ്ങളുടെ തുടര്‍ച്ച. ജന്മദിനം കഴിയുന്നതോടെ എല്ലാം കൂടുതല്‍ അനുകൂലമാകും. അതുകൊണ്ട് കൂടിയാണ് സിനിമയുടെ സെറ്റില്‍ പോലും ദിലീപ് എത്താത്തത്. ജ്യോതിഷ അഭിപ്രായം അങ്ങനെയായിരുന്നു. ജന്മനാള്‍ കഴിയുന്നതോടെ ദിലീപ് വീണ്ടും അഭിനയ രംഗത്ത് സജീവമാകും.
പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും. എന്നാല്‍ കണ്ടക ശനിക്കാലെത്തെ ദിലീപ് രാജയോഗമാക്കി മാറ്റുമെന്നാണ് ആരാധകര്‍ പറയുന്നത്.
ശനിപ്പിഴയ്ക്ക് ശേഷം വ്യാഴദശ തുടങ്ങുന്ന സമയം ദിലീപിന് ദോഷകാലമാണെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതിനാല്‍ അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളില്‍ നിന്ന് ചതിയില്‍ പെടാനുള്ള സാധ്യതയുണ്ട്. ഇവരില്‍ നിന്നാണ് ശത്രുദോഷത്തിനുള്ള ഏറിയ സാധ്യതയുമെന്നും പ്രവചനമുണ്ട്.
ഇതിനെയെല്ലാം ഈശ്വര കൃപയാല്‍ മറികടക്കാമെന്നാണ് നടന്റെ പ്രതീക്ഷ. ദേവീ അനുഗ്രഹം കുടുംബത്തില്‍ വര്‍ദ്ധിപ്പിക്കുകമാത്രമാണ് ഏക പരിഹാരമെന്നാണ് പ്രവചനം. ശിവക്ഷേത്രങ്ങളില്‍ പോകുന്നതും ഉചിതമാണെന്നും തിരിച്ചറിയുന്നു. ഇതൊക്കെ ചെയ്ത് അഭിനയത്തില്‍ രാജാവായി മാറാനാണ് ദിലീപിന്റെ ശ്രമം. അതുകൊണ്ട് തന്നെ ഇന്നത്തെ പിറന്നാള്‍ ദിനം പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ദിലീപ് മാറ്റി വയ്ക്കുമെന്നാണ് സൂചന. നക്ഷത്ര പ്രകാരം ഇന്നലെയായിരുന്നു ദിലീപിന്റെ പിറന്നാള്‍ ആഘോഷം.
ദിലീപിന്റെ ജയില്‍ വാസത്തിനിടെയായിരുന്നു കാവ്യയുടെ പിറന്നാള്‍ എത്തിയത്. അതുകൊണ്ട് തന്നെ അത് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ പിറന്നാള്‍ എല്ലാ അര്‍ത്ഥത്തിലും ആഘോഷമാക്കുകയാണ് കുടുംബം. ദീപാവലി ദിനത്തില്‍ മകള്‍ മീനാക്ഷി അടിച്ചുപൊളിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് സമാനമായ ആഘോഷമാണ് വീട്ടില്‍ നടക്കുന്നത്. എന്നാല്‍ തീര്‍ത്തും സ്വകാര്യമാണ് ഇവയെല്ലാം. ആരേയും അതിഥികളായി ക്ഷണിക്കുന്നുമില്ല. ആഘോഷം കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കമ്മാരസംഭവത്തിന്റെ സെറ്റില്‍ ദിലീപ് എത്തും. ജയില്‍ മോചിതനായ ശേഷം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് മറ്റും മാത്രമാണ് ദിലീപ് പുറത്തിറങ്ങിയത്. പള്ളികളിലും അമ്പലങ്ങളിലും പോയി നേര്‍ച്ച നേര്‍ന്നു.
ആദ്യവിവാഹം വേര്‍പെടുത്തിയ ശേഷം ദിലീപിനെ വിവാഹം ചെയ്തെങ്കിലും കാവ്യയ്ക്ക് ആഘോഷിക്കാന്‍ വകയുണ്ടായിരുന്നില്ല. വിവാഹശേഷമുള്ള ആദ്യത്തെ ഓണം ഒരുമിച്ചുണ്ണാന്‍ ഇരുവര്‍ക്കുമായില്ല. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളും കാവ്യയ്ക്ക് കണ്ണീരിന്റേതാണ്. ദിലീപ് ജയിലിലായതായിരുന്നു ഇതിന് കാരണം. കഴിഞ്ഞ ഏപ്രിലില്‍ മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷം ദിലീപും കാവ്യയും ഗംഭീരമാക്കിയിരുന്നു. ദിലീപിന്റെ ആലുവയിലെ വസതിയിലായിരുന്നു അടുത്ത ബന്ധുക്കള്‍ ഒത്തുചേര്‍ന്ന പിറന്നാള്‍ ആഘോഷം. ദിലീപ് കാവ്യ വിവാഹത്തിന് ശേഷം മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ എല്ലാവരും ഒത്തുചേര്‍ന്ന് മനോഹരമാക്കി. ഇതിന് സമാനമായ ആഘോഷമാകും ഇന്നും നടക്കുക.
https://www.facebook.com/Malayalivartha