വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആരാധകന് മോഹന്‍ലാല്‍ മാപ്പ് നല്‍കി
മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന്‍ റിലീസായ ദിവസം തന്നെ മൊബൈലില്‍ പകര്‍ത്തിയ കട്ട ആരാധകന് താരം മാപ്പ്‌നല്‍കി. അങ്ങനെ ആരാധകന്‍ കണ്ണൂര്‍ ചെമ്പത്തിട്ട സ്വദേശിയായ യുവാവ് ഇതോടെ കേസില്‍ നിന്ന് രക്ഷപെട്ടു. രാവിലെ സവിത തീയേറ്ററില്‍ സിനിമ കാണാനെത്തിയ ഇയാള്‍ ടൈറ്റില്‍ കാര്‍ഡ് ഉള്‍പ്പെടെ ഒന്നര മണീക്കൂറോളം മൊബൈലില്‍ പകര്‍ത്തി. ഇതോടെ വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിച്ചു. ശേഷമായിരുന്നു അറസ്റ്റ്. മോഹന്‍ലാലിന്റെ കട്ട ആരാധകനായ യുവാവ് താരത്തിന്റെ എല്ലാ ചിത്രവും ആദ്യദിവസം തന്നെ കാണും. ഒരു ആവേശത്തിനാണ് ടൈറ്റില്‍ മൊബൈലില്‍ പകര്‍ത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ വ്യക്തമാക്കി.
ഇതോടെ പൊലീസ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെയും വിതരണക്കാരനായ ആന്റണി പെരുമ്പാവൂരിനെയും ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. നിര്‍മാതാക്കളോടും മോഹന്‍ലാലിനോടും സംസാരിച്ച ശേഷം എന്ത് വേണമെന്ന് അറിയിക്കാമെന്ന് സംവിധായകന്‍ പൊലീസിനെ അറിയിച്ചു. തിരുവനന്തപുരത്തുള്ള മോഹന്‍ലാല്‍ രാവിലെ സിനിമ കാണുന്നതിന്റെ തിരക്കിലായിരുന്നു. ഉച്ചയോടെ ബി.ഉണ്ണികൃഷ്ണന്‍ കാര്യം പറഞ്ഞപ്പോള്‍ ആരാധകനെ വെറുതെ വിടാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചു. ഇതോടെ സംഭവത്തില്‍ പരാതിയില്ലെന്ന് വിതരണക്കാരുടെ പ്രതിനിധി കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കി. ഇഷ്ടനായകന്‍ തന്നെ വിട്ടയയ്ക്കാന്‍ പറഞ്ഞതിന്റെ സന്തോഷത്തില്‍ യുവാവ് മടങ്ങി. രാവിലെ സിനിമ കാണാന്‍ കയറിയെങ്കിലും പൊലീസ് പിടിച്ചതിനാല്‍ പറ്റിയില്ല. അതിനാല്‍ അടുത്തഷോയ്ക്ക് എങ്ങനെയും ടിക്കറ്റ് സംഘടിപ്പിച്ച് വില്ലന്‍ കാണാനുള്ള തിരക്കിയാണ് യുവാവ്.
ഫാന്‍സുകാരുടെ ആവശ്യപ്രകാരം രാവിലെ എട്ട് മണിക്കാണ് കണ്ണൂര്‍ സവിത തിയേറ്ററില്‍ ആദ്യഷോ തുടങ്ങിയത്. മോഹന്‍ലാലിന്റെ ഏത് സിനിമ ഇറങ്ങിയാലും യുവാവ് ആദ്യ ദിവസം ആദ്യഷോ കാണുമെന്ന് ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നു. വില്ലനിലെ മോഹന്‍ലാലിന്റെ ലുക്ക് അതിഗംഭീരമാണെന്നും അത് പകര്‍ത്താനാണ് ശ്രമിച്ചതെന്നും എന്നാല്‍ അതിന് മുമ്പ് പൊലീസ് പിടികൂടിയെന്നും ഫാന്‍സുകാര്‍ പറയുന്നു. മോഹന്‍ലാലും മഞ്ജുവാര്യരും വിശാലും ശ്രീകാന്തും ഒന്നിക്കുന്ന വില്ലന്‍ നാല് ഭാഷകളിലാണ് റിലീസ് ആയിട്ടുള്ളത്. എല്ലായിടത്ത് നിന്നും മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിച്ചത്. എന്തായാലും യുവാവിന്റെ അറസ്റ്റും മോഹന്‍ലാലിന്റെ ഇടപെടലിനെ തുടര്‍ന്നുള്ള വിട്ടയയ്ക്കലും സിനിമയുടെ പ്രമോഷനെ സഹായിക്കുമെന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha