Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

സൗബിന്റെ സിനിമാ പ്രേമത്തിന് മമ്മൂട്ടി തടസമായി നിന്നാൽ!!? ആ കഥ തുറന്നുപറഞ്ഞ് സൗബിൻ ഷാഹിർ

31 JANUARY 2018 03:23 PM IST
മലയാളി വാര്‍ത്ത

സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൗബിൻ ആ കഥ വിവരിച്ചത്. കൊച്ചി സ്വദേശിയായ സൗബിന് ചെറുപ്പം മുതലേ സിനിമ തലയ്ക്ക് പിടിച്ചതാണ്. അതിന് പ്രധാന കാരണവുമുണ്ട്– സൗബിന്റെ ബാപ്പ ബാപ്പു ഷാഹിർ അന്ന് പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ബാപ്പ വഴി സഹ സംവിധായകനായി കേറിക്കൂടാനായിരുന്നു തീരുമാനം. ബാപ്പയുടെ സമ്മതത്തിനായി പക്ഷേ, ഏറെ പരിശ്രമിക്കേണ്ടിവന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു സൗബിൻ അന്ന്.

ബിരുദം നേടിയ ശേഷം മതി സിനിമാഭ്രാന്തെന്ന് ബാപ്പ കട്ടയ്ക്ക് പറഞ്ഞെങ്കിലും, ഒടുവിൽ മകന്റെ വാശിക്ക് മുൻപിൽ ആ പിതാവിന് സമ്മതിക്കേണ്ടി വന്നു.അങ്ങനെ 2003ൽ സംവിധായകൻ സിദ്ദീഖിന്റെ സഹായിയായി സൗബിൻ കേറിക്കൂടി. ആദ്യ ചിത്രം ക്രോണിക് ബാച്ച്ലർ. നായകൻ സാക്ഷാൽ മമ്മൂട്ടി. കൊച്ചി പനമ്പള്ളി നഗറിലായിരുന്നു ഷൂട്ടിങ്. സൗബിന് ആദ്യമായി ലഭിച്ച ജോലി, മമ്മൂട്ടിയോട് ചെന്ന് ഷോട്ട് റെഡി സാർ എന്ന് പറയാൻ സിദ്ദീഖ് ചുമതലപ്പെടുത്തി.
സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഇഷ്ട നടനെ ആദ്യമായി നേരിൽ കാണാൻ പോവുകയാണ്. അതും അദ്ദേഹത്തിന് അഭിനയിക്കാൻ സമയമായി എന്നറിയിക്കാൻ. ഇത്തിരി ഭയമുണ്ടായിരുന്നെങ്കിലും ധൈര്യമായി ചെന്നു. എന്നാൽ സൂപ്പർ താരത്തെ നേരിട്ട് കണ്ടതോടെ വന്ന കാര്യം മറന്ന് താനങ്ങനെ നോക്കി നിന്നുപോയെന്ന് സൗബിൻ പറയുന്നു. ‌
താനാരോടോ?– തന്റെ മുന്നിൽ പകച്ച് നിൽക്കുന്ന പയ്യനെ കണ്ട് മമ്മൂട്ടി ചോദിച്ചു.
ഷോട്ട് റെഡി സാർ മറുപടി ഇതായിരുന്നു.
അതു കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
എത്ര വരെ പഠിച്ചെടോ താൻ ?
ഡിഗ്രി ഫസ്റ്റ് ഇയറാണ് സാർ..
മമ്മൂട്ടി ഉടൻ അവിടെയുണ്ടായിരുന്നയാളെ വിളിച്ച് സൗബിന്റെ കൈയിൽ നിന്ന് പാഡ് വാങ്ങാൻ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു: ‘എടോ, താനാദ്യം പോയി ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..ഇതോടെ സൗബിന്റെ കാര്യം പരുങ്ങലിലായി. സാർ, ഞാൻ അസി.ഡയറക്ടാണ് സാർ..
കരച്ചിലിന്റെ വക്കോളമെത്തി സൗബിൻ. പക്ഷേ, മമ്മൂട്ടി വഴങ്ങുന്നില്ല.
സൗബിൻ നിരാശയോടെ ബാപ്പയോട് ചെന്ന് കാര്യം പറഞ്ഞു. മകന്റെ വിഷമം കണ്ട് അദ്ദേഹം തന്നെ മമ്മൂട്ടിയെ സമീപിച്ച് സൗബിന് സിനിമയോടുള്ള അഭിനിവേശം അറിയിച്ചതോടെ സമ്മതിക്കുകയായിരുന്നു.
ഈ കഥ കേട്ട് മാധ്യമപ്രവർത്തകരും സ്ട്രീറ്റ് ലൈറ്റ്സ് സംവിധായകൻ ഷാംദത്ത് സൈനുദ്ദീൻ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ എന്നിവരോടൊപ്പം സൗബിന്റെ തൊട്ടടുത്തിരുന്ന മമ്മുട്ടിയും ആസ്വദിച്ച് ചിരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (3 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (4 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (6 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (7 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (9 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (9 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (11 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (11 hours ago)

Malayali Vartha Recommends