Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

സുഡാനി ഫ്രെം നൈജീരിയ സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍, സുഡുവിന് മികച്ച പരിഗണന നല്‍കിയോ? സൗബിന് എത്ര നല്‍കി? വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ പറയുന്നു...

02 APRIL 2018 02:10 PM IST
മലയാളി വാര്‍ത്ത

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടിറങ്ങിയവര്‍ക്കാര്‍ക്കും സുഡു എന്ന സാമുവേല്‍ അബിയോളയെ മറക്കാനാവില്ല. എന്നാല്‍ ചിത്രം ഹിറ്റായതോടെ പ്രതിഫലം കുറഞ്ഞ് പോയെന്നും മറ്റ് പുതുമുഖ താരങ്ങള്‍ക്കടക്കം നല്‍കിയ പ്രതിഫലമോ പരിഗണനയോ നല്‍കിയില്ലെന്നുമുള്ള സാമുവേലിന്റെ പ്രതികരണങ്ങളോട് സംവിധായകന്‍ സക്കറിയ മുഹമ്മദ് പ്രതികരിക്കുന്നു

സാമുവേല്‍ വന്ന വഴി

നൈജീരിയയിലെ ലാഗോസുകാരനായ സാമുവേല്‍ അവിടുത്തെ അറിയപ്പെടുന്ന നടനാണ്. കഥയിലെ ആത്മാവായ ആ കഥാപാത്രത്തിനായി ഘാനയില്‍ ഉള്‍പ്പെടെ ഒഡീഷന്‍ നടത്തിയിരുന്നു. കൂടാതെ ഓണ്‍ലൈന്‍ ഒഡീഷനും നടത്തി. അങ്ങനെയാണ് മലയാളികള്‍ ഇന്നേറെ ഇഷ്ടപ്പെടുന്ന സുഡുവായ സാമുവേല്‍ കേരളത്തിലേക്ക് വന്നത്. സിനിമ കണ്ടിറങ്ങിയ ഏത് പ്രേക്ഷകന്റെയും മനസില്‍ പ്രധാനമായും തങ്ങിനിന്നത് മാനേജര്‍ മജീദും സുഡുവും രണ്ടു ഉമ്മമാരും കെ.ടി.സി.അബ്ദുല്ലയുടെ ബാപ്പയും ഒക്കെയാണ്. സുഡാനി എന്ന് വിളിക്കുന്ന നൈജീരിയന്‍ സെവന്‍സ് ഫുട്‌ബോള്‍ താരമായാണ് സാമുവേല്‍ അഭിനയിച്ചത്.

സാമുവേലിന് നല്‍കിയത് സൗബിന് പോലും കൊടുത്തില്ല

സാമുവലിന്റെ ആരോപണങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടുണ്ട്.അത് തന്നെയാണ് എന്റെയും അഭിപ്രായം. സാമുവേല്‍ അബിയോളക്ക് മികച്ച പരിഗണനയാണ് ഞങ്ങള്‍ നല്‍കിയത്. മലയാളത്തിലെ അറിയപ്പെടുന്ന നടനായ സൗബിന്‍ സാഹിറിന് സാമുവേലിന് നല്‍കിയ പ്രതിഫലം പോലും നല്‍കിയിട്ടില്ല. ഒരു നല്ല സിനിമയുടെ ഭാഗമാകാന്‍ അവരെല്ലാം സഹകരിച്ചു. ചിത്രത്തിന്റെ കളക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോ വ്യക്തത വന്നിട്ടില്ല. സിനിമ ലാഭമാകുമെന്ന് ഉറപ്പാണ്. അതിന് ശേഷം സാമുവേലിന് അര്‍ഹമായ പരിഗണന നല്‍കും.



മജീദിനെ പോലുള്ള മാനേജര്‍മാര്‍ മലപ്പുറത്തുണ്ട്

ഏതെങ്കിലും ഒരു വ്യക്തിയല്ല മജീദ് എന്ന മാനേജര്‍. മലപ്പുറത്ത് ഉള്‍പ്പെടെ മലബാറില്‍ സെവന്‍സ് ഫുട്‌ബോളുകളില്‍ നമുക്ക് ഇത്തരം മാനേജര്‍മാരെ കാണാന്‍ കഴിയും. അവരുടെ ജീവിതമാണ് ഈ സിനിമ. ഞാന്‍ കണ്ട ഭൂരിഭാഗം പേരും മാനേജര്‍ മജീദിനെ പോലുള്ള ടീം മാനേജര്‍മാരാണ്. സ്വന്തമായി വലിയ സാമ്പത്തിക ചുറ്റുപാടില്ലെങ്കിലും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ഭ്രമത്താല്‍ അവര്‍ ടീമുകളെ ഇറക്കുന്നു.
അവര്‍ ഇപ്പോഴും ഫുട്‌ബോളിലൂടെ തന്റെ ടീമിലൂടെ വലിയ ഭാസുരമായ ഭാവി സ്വപ്‌നം കാണുന്നവരാണ്. അത് തന്നെയാണ് സൗബിന്റെ മജീദും.

സെവന്‍സ് ഫുടബോള്‍ മേളകള്‍

സെവന്‍സ് ഫുട്‌ബോള്‍ മേളകള്‍ എന്നും കായികവളര്‍ച്ചയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. കരീബിയന്‍സ് അടക്കമുള്ള ടൂര്‍ണമെന്റുകള്‍ പൊസിറ്റിവായി എടുക്കാവുന്ന മേളകളാണ്. നിരവധി കായികപ്രതിഭകള്‍ക്ക് അവസരം ലഭിക്കുന്നു. കൂടാതെ ചെറിയ തോതിലുള്ള കച്ചവടങ്ങള്‍ പോലും അനുബന്ധമായി നടക്കുന്നു. ഫലത്തില്‍ കുറേപ്പേരുടെ ഉപജീവനം കൂടിയാണിത്. ഇത്തരം ജീവിതങ്ങള്‍ കൂടിയാണ് സുഡാനി ഫ്രം നൈജീരിയ സിനിമ പറഞ്ഞതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (11 minutes ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (10 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (10 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (11 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (11 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (12 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (12 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

Malayali Vartha Recommends