Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റുകളൊരുക്കിയ ഷാജികൈലാസും രഞ്ജിപണിക്കരും താമസിക്കാതെ ഒന്നിക്കുമെന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ ഇതാണ്

10 APRIL 2018 01:21 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളസിനിമയിലെ ഹിറ്റ്‌മേക്കര്‍മാരായിരുന്നു ഷാജികൈലാസും രഞ്ജിപണിക്കരും. ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരും നിര്‍മാതാക്കളുമുണ്ട്. എന്നാല്‍ അടുത്തകാലത്തെങ്ങും ഈ സ്വപ്‌നം പൂവണിയില്ലെന്നാണ് അറിയുന്നത്. ഡോക്ടര്‍ പശുപതി മുതല്‍ കിങ് ആന്‍ഡ് കമ്മിഷണര്‍ വരെ നിരവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. ഡോ. പശുപതി, ഏകലവ്യന്‍. തലസ്ഥാനം, കമ്മിഷണര്‍, സ്ഥലത്തെ പ്രധാനപയ്യന്‍സ്, മാഫിയ, കിംഗ്, കിംഗ് ആന്‍ഡ് കമ്മിഷണര്‍ എന്നി സിനിമകളില്‍ അവസാനത്തേത് ഒഴികെയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. കിംഗിന് ശേഷം ഇരുവരും തമ്മില്‍ നീണ്ട ഇടവേളയുണ്ടായിരുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജിപണിക്കരുടെ തിരക്കായിരുന്നു കാരണം. ഈ സമയം രഞ്ജിത് അടക്കമുള്ള മറ്റ് തിരക്കഥാകൃത്തുകളെ ഷാജി കൈലാസ് ഉപയോഗിച്ചു.

ജോഷിയുടെ ലേലം, പത്രം തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കും പ്രജ പോലൊരു വമ്പന്‍ പരാജയത്തിനും രഞ്ജിപണിക്കര്‍ തൂലിക ചലിപ്പിച്ചു. പിന്നീട് കമ്മിഷണറിന്റെ രണ്ടാംഭാഗത്തിലൂടെ രഞ്ജിപണിക്കര്‍ സംവിധായകനായി. മമ്മൂട്ടിയെ നായകനാക്കി രൗദ്രവും പുറത്തിറക്കി. ആദ്യം സംവിധാനം ചെയ്ത സിനിമ ഹിറ്റായെങ്കിലും അതിന് ശേഷം രഞ്ജി പണിക്കര്‍ മെട്രോവാര്‍ത്ത എന്ന പത്രത്തിന്റെ എം.ഡിയായി ചുമതലയേറ്റു. മുഴുവന്‍സമയ പത്രപ്രവര്‍ത്തനം തുടങ്ങിയതോടെ സിനിമയ്ക്ക് സമയം കിട്ടാതെയായി. ആ സമയത്ത് നിര്‍മാതാവ് ആന്റോ ജോസഫ് സ്ഥിരമായി രഞ്ജിപണിക്കരെ കാണാന്‍ ചെല്ലുമായിരുന്നു. കമ്മിഷണര്‍ പോലൊരു സിനിമ വേണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് കമ്മിഷണറും കിംഗും ചേര്‍ത്ത് ഒരു സിനിമ എന്ന ആലോചനയുണ്ടാകുന്നത്. ഷാജികൈലാസ് സംവിധാനം ചെയ്ത സിനിമ വലിയ പരാജയമായിരുന്നു. അതിന് ശേഷം രഞ്ജി പണിക്കര്‍ പത്രത്തില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു.

അതിനിടെ പത്രത്തിന്റെ ഉടമയായ വ്യവസായി ഫാരിസ് അബൂബക്കര്‍ സ്ഥാപനം ശോഭാ ഗ്രൂപ്പിന് വിറ്റു. അതോടെ രഞ്ജിപണിക്കര്‍ സ്ഥാനം ഒഴിഞ്ഞു. ആ സമയത്താണ് ബിജുമേനോന്‍ പകിട എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്. അങ്ങനെ തുടരെ തുടരെ അഭിനയിക്കാന്‍ അവസരം തുടങ്ങി. അതിനിടെ രഞ്ജിപണിക്കരും രഞ്ജിത്തും ഷാജി കൈലാസിനെ വിളിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേനദ്്രകഥാപാത്രങ്ങളാക്കി ആലോചിച്ച സിനിമയുടെ തിരക്കഥാ ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് ഡേറ്റിറ്റാത്തത് കൊണ്ട് ആ പ്രോജക്ട് നടന്നില്ല. ഇന്നിപ്പോള്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളാണ് രഞ്ജിപണിക്കര്‍. സ്വന്തമായി വിതരണക്കമ്പനിയും നിര്‍മാണ കമ്പനിയും തുടങ്ങി. 2016ല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടനായി രഞ്ജിപണിക്കര്‍ മാറി.

ലേലത്തിന്റെ രണ്ടാം ഭാഗം ഷാജികൈലാസിനെ വച്ച് ചെയ്യാന്‍ ആലോചിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇപ്പോഴത് രഞ്ജിപണിക്കരുടെ മകന്‍ നിഥിനാണ് ചെയ്യുന്നത്. വിജിതമ്പിക്ക് വേണ്ടി മാര്‍ത്താണ്ഡവര്‍മ എന്നൊരു സിനിമയ്ക്കും രഞ്ജിപണിക്കര്‍ തിരക്കഥ എഴുതുന്നുണ്ട്. ഈ തിരക്കുകള്‍ക്കിടെ രഞ്ജിപണിക്കര്‍ക്ക് ഷാജികൈലാസിനെ കാണാന്‍ പോലും സമയം കിട്ടുന്നില്ല. അതിനാല്‍ പഴയ ചങ്ങാതിയുമൊത്ത് അടുത്തകാലത്തെങ്ങും സിനിമ നടക്കില്ലെന്ന് ഷാജികൈലാസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (7 minutes ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (17 minutes ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (31 minutes ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (43 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (48 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (1 hour ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (1 hour ago)

. പവന് 160 രൂപയുടെ കുറവ്  (1 hour ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

200 ലേറെ വെടിയുണ്ടകളും  (1 hour ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (2 hours ago)

Malayali Vartha Recommends