Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കമ്മാരസംഭവം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴിലോ ആയിരുന്നു ; ബ്രാൻഡ് ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന കേരളത്തിലെ ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല ; കമ്മാരസംഭവത്തെ പ്രശംസിച്ച് അനന്ത പത്മനാഭന്‍

16 APRIL 2018 03:15 PM IST
മലയാളി വാര്‍ത്ത

ദിലീപ് ചിത്രം കമ്മാരസംഭവം ഹിന്ദിയിലോ തമിഴിലോ ആണ് ചെയ്യേണ്ടിയിരുന്നതെന്ന് സംവിധായകന്‍ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്ത പത്മനാഭന്‍. ചിത്രം കേരളമെന്ന കോണക കീറിലെ കിളിത്തട്ടുകളിക്ക് നില്‍ക്കരുതായിരുന്നുവെന്നും ബ്രാന്‍ഡ് ചെയ്തു നിര്‍വൃതി കൊള്ളുന്ന കേരളത്തിലെ ബുദ്ധിജീവികൾ ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്.

അനന്ത പത്മനാഭന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;

‘ആദ്യമേ പറയട്ടെ , ഈ ചിത്രം എന്നെ ആകര്‍ഷിച്ചതിനു പിന്നില്‍ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമര്‍ശിക്കാനുള്ള ഒരു ആര്‍ജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങള്‍ അടുപ്പക്കാരായി തുടരുന്നത്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE എന്റെ അഭിപ്രായത്തില്‍ വരാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് . ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്താല്‍ / FB POST ഉം ആണിത്.

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യം ആണ്. 1995 ലെ IFFK ല്‍ പ്രദര്‍ശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നില്‍ ഏല്പിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ IMPACT. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പഞ്ചാംഗ / തലക്കുറി നിര്‍മാണങ്ങള്‍ക്കു പിന്നിലെ കൂര്‍മ്മ ബുദ്ധികള്‍ക്കും, അഭിനവ പടനായകനിര്‍മാണങ്ങള്‍ക്കും , ഇന്ത്യന്‍ BIOPIC കളിലെ പൊള്ളവീര്യങ്ങള്‍ക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ് . കഥപറച്ചിലിലെ BRILLIANCE നെ പറ്റി പറയും മുന്‍പേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തില്‍ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം . ഇതിനായി കോടികള്‍ ചിലവഴിച്ചു യാഥാര്‍ഥ്യമാക്കിയ നിര്‍മാതാവിനെ വന്ദിക്കണം . ഏതു രാഷ്ട്ര നിര്‍മാണങ്ങള്‍ക്കു പിന്നിലും തമ്‌സ്‌കരിക്കപ്പെടുന്ന REAL HEROES ന്റെ ജീവത്യാഗങ്ങള്‍ക്കും , ഏതു പഴുതിലൂടെയും കെട്ടി ഉയര്‍ത്തപ്പെടുന്ന നായകബിംബങ്ങള്‍ക്കും നേരെയുള്ള. കണ്‍ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത് .

രണ്ടു കാര്യങ്ങളില്‍ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒരര മണിക്കൂര്‍ ഒഴിവാക്കാമായിരുന്നു . പിന്നെ സിദ്ധാര്‍ത്ഥിന് പകരം ടോവിനോയോ , സ്വാതന്ത്ര്യം അര്‍ധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു ഈ ചിത്രം വരും കാലം ചര്‍ച്ച ചെയ്യും . ഒരു കാര്യം കൂടി എന്റെ സുഹൃത്തുക്കള്‍ ആയ സംവിധായകനോടും എഴുത്തുകാരനോടും പറയാന്‍ തോന്നുന്നു . നിങ്ങള്‍ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴില്‍ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നു .BRAND ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല .
PROUD OF YOU DEARS!’

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അ  (5 minutes ago)

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും  (14 minutes ago)

സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (20 minutes ago)

ഖാലിസ്ഥാനി സംഘടന  (22 minutes ago)

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതാണ് ഒക്‌ടോബര്‍ ഒന്നിലേക്ക്  (24 minutes ago)

റയല്‍ മഡ്രിഡിന് വിജയത്തുടക്കം.  (28 minutes ago)

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (50 minutes ago)

ശബരിമല നട തുറന്നു...  (1 hour ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (1 hour ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (1 hour ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (2 hours ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (2 hours ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (2 hours ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (2 hours ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (2 hours ago)

Malayali Vartha Recommends