ഞാന്‍ നായകനായതിന് പിന്നില്‍ മലയാളത്തിന്റെ മെഗാസ്റ്റാറാണ്

റാം സംവിധാനം ചെയ്ത 'പേരന്‍പി'ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും പറയാനുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചായിരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നൂറുനാവാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നടന്‍ സത്യരാജ് രംഗത്തെത്തി. മമ്മൂട്ടിയുടെ മലയാള സിനിമകളാണ് എന്ന തമിഴിലെ നായകനാക്കിയതെന്ന് സത്യരാജ് പറഞ്ഞു.
എഴുപത്തഞ്ചോളം സിനിമകളില്‍ വില്ലന്‍ വേഷം ചെയ്താണ് നായകനായത്. ഞാന്‍ നായകനായി വരാന്‍ സഹായകമായത് മമ്മൂട്ടി സര്‍ അഭിനയിച്ച മലയാള ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ വാര്‍ത്ത എന്ന ചിത്രം പാലൈ വനം റോജാക്കള്‍ എന്ന പേരില്‍ തമിഴില്‍ പുറത്തിറക്കി. ആവനാഴി എന്ന മമ്മൂട്ടി ചിത്രം കടമൈ കണ്ണിയം കട്ടുപ്പാട് എന്ന പേരില്‍ തമിഴിലെത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ റീമേക്ക് ചെയ്താണ് ഞാന്‍ നായക പദവിയിലേക്കെത്തിയത്. അതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേക നന്ദി അറിയിക്കുന്നു.
മോഹന്‍ലാല്‍ നായകനായ ലൈല ഓ ലൈല എന്ന മലയാള ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതില്‍ മമ്മൂട്ടി സാര്‍ ഡബ്ബ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയി. 'ഞാന്‍ സാധാരണ സംസാരിക്കുന്ന പോലെയല്ല ഇതില്‍ സംസാരിച്ചിരിക്കുന്നത്. എന്റെ ഡബ്ബിങ് എങ്ങനെയുണ്ടെന്ന് നോക്കൂ' എന്ന് പറഞ്ഞ് സിനിമയിലെ ആ സീന്‍ എനിക്ക് കാണിച്ചു തന്നു. നവാഗതരാണ് ഇതുപോലെയൊക്കെ ചെയ്യുക.
https://www.facebook.com/Malayalivartha