എനിക്കവരെ മലയാളത്തില്‍ തെറി പറയാന്‍ സാധിച്ചില്ല

ബിഗ് ബോസ് ഷോയ്ക്കിടെ നടന്ന സംസാരത്തിനിടെ രഞ്ജിനി ഹരിദാസ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ബോബി ചെമ്മണൂറിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് ഒരുക്കിയത് വലിയ സ്വീകരണമായിരുന്നു. മറഡോണ ഇവന്റുമായി ബന്ധപ്പെട്ട ചടങ്ങില്‍ അവതാരകയായി ക്ഷണിക്കപ്പെട്ടത് രഞ്ജിനി ഹരിദാസിനെയായിരുന്നു.
മറഡോണയ്‌ക്കൊപ്പം നൃത്തം വെച്ച് ആരാധകരെ കയ്യിലെടുത്ത രഞ്ജിനിയ്ക്ക് പരിപാടിയുടെ അന്തിമ ഘട്ടത്തില്‍ നേരിടേണ്ടി വന്നത് മോശം അനുഭവങ്ങളാണ്. താന്‍ തിരികെ മടങ്ങുമ്‌ബോള്‍ തന്റെ സുരക്ഷ ഒരുക്കിയവര്‍ക്ക് വീഴ്ച പറ്റിയെന്നും, അതിനാല്‍ തന്നെ അന്ന് അവിടെയുണ്ടായിരുന്ന ചിലര്‍ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു. അവരോടു രഞ്ജിനി തട്ടിക്കയറിയതും, തെറി പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയായി മാറിയിരുന്നു.
https://www.facebook.com/Malayalivartha