ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയല്ല ഞാൻ; ഒരു ദിവസം നടൻ, മറ്റൊരു ദിവസം ക്രിക്കറ്റ് താരം, ഇപ്പോള്‍ ഡോക്ടർ: ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും- വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടി തമന്ന

വിവാഹിതയാകുന്നുവെന്ന് പ്രചരിച്ച വാർത്തയോട് പ്രതികരിച്ച് നടി തമന്ന. ട്വിറ്റര്‍ പേജിലൂടെയാണ് തമന്നയുടെ പ്രതികരണം. ഒരു ദിവസം അതൊരു നടന്‍, മറ്റൊരു ദിവസം ക്രിക്കറ്റ് താരം, ഇപ്പോള്‍ ഒരു ഡോക്ടർ. ഈ അപവാദ പ്രചരണങ്ങളെല്ലാം കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാന രഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.
സിംഗിളായി ജീവിക്കുന്നതില്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ വരനുവേണ്ടിയുള്ള തിരച്ചിലിലല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം. തുടര്‍ച്ചയായ ഷൂട്ടിങ് തിരക്കുകളുമായി ഞാന്‍ ജീവിച്ചുപോകുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത് എന്നതിൽ ഞാന്‍ അത്ഭുതപ്പെടുകയാണ്.
ഇത് തികച്ചും പക്ഷപാതപരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദങ്ങളെല്ലാം ആരുടേയോ ഭാവനയാണ്.
https://www.facebook.com/Malayalivartha


























