താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാനാകുന്നില്ല; ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്ന് സജിത മഠത്തില്‍

സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്ന് സജിത മഠത്തില്‍. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചിലപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്യേണ്ടി വന്നേക്കുമെന്നും സജിത കുറിച്ചു.
വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമായ സജിത, നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു. ഇത് പൂര്‍ണ ബോധ്യത്തോടെയാണെന്ന് പിന്നീട് ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
https://www.facebook.com/Malayalivartha