ഷക്കീലയുടെ ജീവിതചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ഷക്കീലയായി അഭിനയിക്കുന്ന റിച്ചാ ഛദ്ദ കസവു സാരി ഉടുത്ത് തൂണില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റ സംവിധാനം ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്താണ്.
ഹോട്ട് നായികയായ ഷക്കീലയുടെ ലുക്കായിരുന്നു ചിത്രത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച ഛദ്ദ മുമ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം റിച്ച ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
പതിനാറാം വയസില്‍ സെമി പോണ്‍ സിനിമാ രംഗത്തേയ്ക്ക് കടന്നുവരേണ്ടി വന്ന ഷക്കീലയുടെ സ്വകാര്യ ജീവിതവും അവര്‍ക്ക് കടന്നുപോകേണ്ടി വന്ന സവിശേഷമായ ചില സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. താരാധിപത്യം നിറഞ്ഞ സിനിമാരംഗത്ത് ഷക്കീല ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും ബോക്‌സോഫീസ് കളക്ഷനുമൊക്കെ ഈ സിനിമയില്‍ പ്രതിപാദ്യവിഷയമാകും. എന്നാല്‍ ചില വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
താരാധിപത്യം നിറഞ്ഞ സിനിമാരംഗത്ത് ഷക്കീല ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും ബോക്‌സോഫീസ് കളക്ഷനുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2019 ലാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.
തെലുങ്കിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച ഷക്കീല ബ്യൂട്ടി പാലസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. എന്നാല്‍ ആര്‍.ജെ. പ്രസാദിന്റെ കിന്നാരത്തുമ്ബികളാണ് ഷക്കീലയെ പ്രശസ്തയാക്കി മാറ്റിയത്. പിന്നീട് സൂപ്പര്‍താരങ്ങളെപ്പോലും മറികടക്കും വിധമായിരുന്നു ഷക്കീലയെന്ന നടിയുടെ വളര്‍ച്ച.
https://www.facebook.com/Malayalivartha