അച്ഛന്റെ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ആലിയ

ബോളിവുഡിലെ മുന്‍നിര നായികയാണ് ആലിയ. അച്ഛന്‍ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും ആയിട്ടും ആലിയ ഇതുവരെ അച്ഛന്‍ മഹേഷ് ഭട്ടിനൊപ്പം വര്‍ക്ക് ചെയ്തിട്ടില്ല. സഹോദരി പൂജ ഭട്ട് നായികയായി വളര്‍ന്നുവന്നതു തന്നെ അച്ഛന്റെ ചിത്രങ്ങളിലൂടെയായിരുന്നു. അപ്പോള്‍ ആലിയയ്ക്ക് അച്ഛനോടെന്താണിത്ര വിയോജിപ്പെന്നായിരുന്നു ബോളിവുഡിലെ ചര്‍ച്ച.
അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര നായിക. അച്ഛന്റെ സിനിമകളില്‍ സ്‌പൈസി ഇത്തിരി കൂടുതലാണ്. അത്രയും സ്‌പൈസിയായിട്ടുള്ള സിനിമകളില്‍ അഭിനയിക്കാനുള്ള പ്രായം എനിക്കായിട്ടില്ല. ജിസം പോലെയോ മര്‍ഡര്‍ പോലെയോ ഉള്ള ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചെന്നു വരില്ല.
അത്രയും പക്വത എത്തുന്നതുവരെ ഞാന്‍ കാത്തിരിക്കുന്നതല്ലേ നല്ലതെന്നും ആലിയ ചോദിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേള എടുത്ത മഹേഷ് ഭട്ട് ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ആലിയയുടെ കാമുകന്‍ കൂടിയായ രണ്‍ബീര്‍ കപൂറിനൊപ്പം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ആലിയ.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബള്‍ഗേറിയയില്‍ പുരോഗമിക്കുകയാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങി പ്രഗല്ഭര്‍ ബ്രഹ്മാസ്ത്രയിലുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആലിയ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha