തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമൊടുവില്‍ വിവാദങ്ങളുണ്ടായത് നടി തപ്‌സിക്കുനേരെയായിരുന്നു. ട്വിറ്ററിലൂടെയാണ് നടിക്കെതിരെ ഒരാള്‍ പ്രതികരിച്ചത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തപ്‌സി കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
കാണാന്‍ ഒട്ടും കൊള്ളില്ലാത്ത നടിയാണ് തപ്‌സി എന്നും എത്രയും പെട്ടന്ന് അവര്‍ ബോളിവുഡില്‍ നിന്നും പുറത്താക്കപ്പെടും എന്നുമായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ അതിനുള്ള സമയം കഴിഞ്ഞു എന്ന് തപ്‌സി മറുപടി നല്‍കി. തപ്‌സി പറഞ്ഞത് സത്യമാണ്. ഇതിനോടകം തപ്‌സി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചഷ്‌മേ ബധൂര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ തപ്‌സി അമിതാബ് ബച്ചനൊപ്പം വരെ അഭിനയിച്ചു കഴിഞ്ഞു.
ജുമ്മണ്ടി നാടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2010 ലാണ് തപ്‌സി സിനിമാ ലോകത്തേക്ക് കടന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ തപ്‌സിയ്ക്ക് സാധിച്ചു. അതോടെ നിരവധി അവസരങ്ങലും തെലുങ്കില്‍ നിന്നും വന്നു.
ധനുഷിനൊപ്പം ആടുകളം എന്ന ചിത്രം അഭിനയിച്ചുകൊണ്ടാണ് തപ്‌സി തമിഴ് സിനിമാ ലോകത്ത് എത്തിയത്. ആരംഭം, കാഞ്ചന 2, വയ് രാജ വയ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. തെലുങ്കിലും തമിഴിലും പുറമെ മലയാളത്തിലും തപ്‌സി സാന്നിധ്യം അറിയിച്ചു. ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് തപ്‌സി മലയാളികള്‍ക്ക് മുന്നിലെത്തിയത്.
https://www.facebook.com/Malayalivartha