ഇത്തരത്തിലുള്ള സ്വീകരണം എനിക്കുവേണ്ടെന്ന് കത്രീന

താരങ്ങള്‍ ഉത്ഘാടനങ്ങള്‍ക്കായി പലസ്ഥങ്ങളിലും പോകാറുണ്ട്. എന്നാല്‍ അങ്ങനെ പോകുമ്പോള്‍ ചില നടിമാര്‍ക്കെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായിരിക്കുകയാണ് നടി കത്രീനയ്ക്ക്.
ഡല്‍ഹിയില്‍ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ബോളിവുഡ് താര സുന്ദരി കത്രീന കൈഫ്. കാറില്‍ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരും വലിയൊരു ബിസിനസ്സ്മാനും ഉണ്ടായിരുന്നു.
നടി കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ കത്രീനയെ ആലിംഗനം ചെയ്യാന്‍ മധ്യവയസ്‌കനായ ആ ബിസിനസ്സ്മാന്‍ എത്തുകയുണ്ടായി. ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്നായിരുന്നു അയാളോട് കത്രീന പറഞ്ഞത്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
https://www.facebook.com/Malayalivartha