നിങ്ങള്‍ക്കാര്‍ക്കും അതിനുള്ള അധികാരമില്ലെന്ന് മന്ദന കരിമി

സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ എന്നും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്ന താരമാണ് മന്ദന കരിമി. എന്നാല്‍ അതൊന്നും താരം കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ്.
മോഡല്‍ രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് കടന്ന മന്ദന തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുന്ന ഗണത്തിലാണ്. ഇത്തരം ട്രോളുകള്‍ കാണുമ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല വഴി അത് കണ്ടില്ലെന്ന് നടിക്കുക എന്നാണ്. നിങ്ങളാരാണെന്നും എന്താണ് എന്നും വ്യക്തമായി ബോധമുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ബാധിക്കില്ലായെന്നാണ് താരം പറയുന്നത്.
എനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളും ട്രോളുകളും ഞാന്‍ ശ്രദ്ധിക്കാറില്ല. പലപ്പോഴും ചിരിച്ച് തള്ളും. അല്ലെങ്കില്‍ ചില രസകരമായ മറുപടി നല്‍കും. അതൊന്നും എന്നെ വ്യക്തിപരമായി ബാധിക്കാറില്ല. ഒരാള്‍ക്കും മറ്റൊരുത്തരുടെ വസ്ത്ര സ്വാതന്ത്രത്തില്‍ ഇടപെടാനുള്ള അധികാരമില്ല.
എന്നാല്‍ ചിലര്‍ ആരാധകരണെന്ന് പറഞ്ഞ് എന്നെ വിമര്‍ശിക്കാന്‍ വരും. പക്ഷെ ക്ഷമിക്കണം, നിങ്ങള്‍ക്കാര്‍ക്കും അതിനുള്ള അധികാരം ഞാന്‍ നല്‍കുന്നില്ല. ഞാന്‍ എന്ന നടിയെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഞാനെന്താണോ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുക. അല്ലാതെ എന്നെ മാറ്റിയിട്ട് നിങ്ങളെന്നെ ഇഷ്ടപ്പെടണം എന്നില്ലെന്ന് താരം തുറന്നടിച്ചു.
https://www.facebook.com/Malayalivartha