സണ്ണിയുടെ വെബ്‌സിരീസ് ട്രെയിലര്‍ കണ്ടത്?

സണ്ണി ലിയോണിന്റെ വെബ് സിരീസ് വരുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. സണ്ണി ലിയോണിന്റെ ജീവിത കഥ ആസ്പദമാക്കിയാണ് സീ ഫൈവ് നെറ്റ്വര്‍ക്കില്‍ പുതിയ പരമ്പര ആരംഭിച്ചിരിക്കുന്നത്. കരണ്‍ ജിത്ത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്നു പേരിട്ട പരമ്പരക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആരാധകരുടെ ഇഷ്ടതാരം പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടി വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസില്‍ പങ്കെടുത്തതാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ബിഗ് ബോസില്‍ ലഭിച്ച വലിയ സ്വീകാര്യത ആദ്യ ചിത്രമായ ജിസം 2വിലേക്ക് എത്തിക്കുകയായിരുന്നു.
ഇറോട്ടിക്ക് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു സണ്ണി എത്തിയിരുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന് വലിയ വിജയം ലഭിക്കുവാന്‍ കാരണമായത്. ജിസം 2വിനു ശേഷം നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നു. പോണ്‍സ്റ്റാറില്‍ നിന്നും ബോളിവുഡിലേക്ക് സംഭവ ബഹുലമായ ജീവിതത്തിലൂടെ കടന്നുവന്ന ആളായിരുന്നു സണ്ണി ലിയോണ്‍.
ഇരുപത്തിയൊന്നാമത്തെ വയസു മുതലായിരുന്നു നടി പോണ്‍ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അവരുടെ സമ്മതമില്ലാതെയായിരുന്നു നടി പോണ്‍ സറ്റാര്‍ ആവാനായി പോയത്. പതിനൊന്ന് വര്‍ഷം നീണ്ട പോണ്‍ കരിയറിന് ശേഷമായിരുന്നു നടി ബോളിവുഡിലേക്ക് എത്തിയിരുന്നത്. ബിഗ് ബോസില്‍ എത്തിപ്പെട്ടതോടെയാണ് ബോളിവുഡില്‍ നിന്നും ധാരാളമായി അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത്.
സണ്ണിയുടെ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള ആളാണ് നടി. സിനിമകള്‍ പോലെ തന്നെ സണ്ണിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട വ്യക്തിത്വങ്ങളാണ്. മൂന്ന് കുട്ടികള്‍ക്കൊപ്പം നല്ല രീതിയിലാണ് ഇവര്‍ തങ്ങളുടെ കുടുംബ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ തന്റെ ജീവിതമൊരു തുറന്ന പുസ്‌കമാവുമെന്ന് പരമ്പര തുടങ്ങുന്നതിനു മുന്‍പായി സണ്ണി പറഞ്ഞിരുന്നു ആദിത്യ ദത്താണ് ബെബ് സിരിസ് സംവിധാനം ചെയ്യുന്നത്. സണ്ണിയ്‌ക്കൊപ്പം രാജ് അരുണ്‍ കര്‍മവീര്‍ ലാംബ, ബിജെയ് ജസ്ജിത്ത് ആനന്ദ് ,ഗ്രൂഷ കപൂര്‍, വാന്‍ഷ് പ്രധാന്‍,മാര്‍ക്ക് ബക്ക്‌നര്‍ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
യുടൂബില്‍ ഇതുവരെയായി പതിനാറ് മില്ല്യണിലധികം പേരാണ് സണ്ണിയുടെ വെബ്‌സിരീസ് ട്രെയിലര്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്. സണ്ണിയുടെ സിനിമകള്‍ക്ക് ലഭിക്കാറുളള അതേസ്വീകാര്യത തന്നെയാണ് നടിയുടെ വെബ് സിരീസിനും ലഭിച്ചെകാണ്ടിരിക്കുന്നത്. കരണ്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. സണ്ണി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഈ പരമ്പര പുറത്തിറങ്ങിയിരുന്നത്.
https://www.facebook.com/Malayalivartha