പ്രിയങ്കയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തി നിര്‍മ്മാതാവ്

ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പ്രിയങ്കാ ചോപ്ര. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു പ്രിയങ്ക ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. ഖാനൊപ്പമുളള ഭാരത് എന്ന സിനിമയായിരുന്നു നടിയുടെതായി പ്രഖ്യാപിച്ചിരുന്നു പുതിയ ചിത്രം. എന്നാല്‍ ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനം നിമിഷം പ്രിയങ്ക പിന്‍മാറിയിരുന്നു. നടി പിന്‍മാറിയതിനുളള കാരണം ശ്രദ്ധേയമായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പിന്മാറ്റം സിനിമയുടെ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രിയങ്കയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.
അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഭാരത്. ഒരു ആക്ഷന്‍ സിനിമയായി അണിച്ചൊരുക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രിയങ്കാ ചോപ്രയെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായി പ്രിയങ്ക പിന്‍മാറുകയായിരുന്നു. പിന്‍മാറ്റത്തിന് പ്രിയങ്ക പറഞ്ഞ കാരണവും ശ്രദ്ധേയമായിരുന്നു.
നിക്കിനു വേണ്ടിയാണ് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നിക്കുമായി സമയം ചെലവഴിക്കണമെന്ന് പ്രിയങ്ക പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.
ഭാരതിന്റെ സംവിധായകന്‍ പ്രിയങ്കയെ അനുകൂലിച്ച് സംസാരിച്ചെങ്കിലും നടിയുടെ പിന്‍മാറ്റം നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരുന്നു. ഭാരതിന്റെ നിര്‍മ്മാതാവായ നിഖില്‍ നമിത് ആയിരുന്നു നടിയ്‌ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തിയിരുന്നത്. 'വിവാഹ നിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പിന്മാറുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. രണ്ടു ദിവസം മുന്‍പായിരുന്നു അത്. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ചിത്രത്തില്‍ നിന്നും പിന്മാറിയത് ഒട്ടും ശരിയായില്ല. നിഖില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha