ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയത്തിനൊടുവിൽ ആരാധകനുമായി കഴിഞ്ഞ ആഴ്ച സാമന്ത ഒളിച്ചോടി; ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ...

ഇഷ്ട താരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ ആരാധനയുടെ വേർഷനും മാറിയിട്ടുണ്ട്. അത്തരത്തിൽ ആരാധന മൂത്ത യുവാവ് സാമന്തയ്ക് കൊടുത്തത് ഉഗ്രൻ പണിയായിരുന്നു. ഫോട്ടോഷോപ്പു വഴി താരത്തിന്റെ വിവാഹഫോട്ടോയില്‍ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റിയാണ് ആരാധകന്‍ ഭ്രാന്ത് കാട്ടിയത്.
പകരം നല്ല അടിപൊളി കല്യാണ ലുക്കില്‍ വിവാഹമാലയുമൊക്കെയായി സമന്തയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയും അങ് സംഘടിപ്പിച്ചു. കല്യാണ ഫോട്ടോ മാത്രം ആയാല്‍ പോരല്ലോ ഹണിമൂണ്‍ ട്രിപ്പും വേണമെന്ന് ആലോചിച്ചപ്പോള്‍ പിന്നെ സമയം കളയാതെ അടിപൊളി ഒരു ഹണിമൂണ്‍ ചിത്രം തപ്പിയെടുത്ത് നാഗ ചൈതന്യയെ ദൂരെയോടിച്ച് ആരാധകന്‍ കയറിപ്പറ്റി
ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ 'കലാവിരുത്' കണ്ട് ദേഷ്യപ്പെടാനൊന്നും താരം മിനക്കെട്ടില്ല. കല്യാണ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ച് സമന്ത ഇങ്ങനെ കുറിച്ചു.
'കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.'സമന്തയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയാളുകളാണ് അത് റീ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ സൃഷ്ടാവ് പോലും ഇത്രയും പബ്ലിസിറ്റി പ്രതീക്ഷിച്ചു കാണില്ല.
https://www.facebook.com/Malayalivartha