എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

താര പ്രണയവും വിവാഹവും സിനിമാ മേഖലയില്‍ സാധാരണമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ വിടപറയുന്നതും കുറവല്ല. എന്നാല്‍ വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറാവുകയാണ് ബോളിവുഡ് താര റാണി ഐശ്വര്യ റായി.
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുണ്ട്. വിവാഹത്തിന് മുന്‍പ് ഈ ജോഡികളുടെ സിനിമകള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുണെങ്കിലും ഇരുവരും വിവാഹ ശേഷം ഒന്നിച്ചഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രത്തിലൂടെ അഭിഷേക് ബച്ചനും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്ത. താരം തന്നെയാണ് വാര്‍ത്ത! പുറത്തു വിട്ടതും. ഒന്നര വര്‍ഷത്തിനു മുന്‍പാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിയ്ക്ക് ചാന്‍സ് ലഭിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ഐശ്വര്യറായിയെ ഉദ്ധരിച്ച് മിഡ് ഡേയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha