അഡാറ് ലൗ ചിത്രത്തിലെ നായിക കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാർത്ത വ്യാജം; വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി മിഷേല്‍ ആന്‍ ഡാനിയേല്‍

ബന്ധുവും അമ്മയും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി യുവനടി മിഷേല്‍ ആന്‍ ഡാനിയേല്‍. കഴിഞ്ഞ ദിവസമാണ് റിലീസാവാനിരിക്കുന്ന അഡാറ് ലൗ എന്ന ചിത്രത്തിലെ നായിക കൂട്ടബലാത്സംഗത്തിന് ഇരയായെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. താരത്തെ അമ്മയുടെ ഒത്താശയോടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തും കൂട്ടരും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും തുടര്‍ന്ന് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുമൊക്ക രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ തന്‍റെ പേരിലെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി യുവനടി മിഷേല്‍ ആന്‍ ഡാനിയേല്‍ തന്നെ രംഗത്തെത്തി. വ്യാജവാര്‍ത്തകളെ കുറിച്ച് മിഷേലിന്‍റെ പ്രതികരണം ഇങ്ങനെ...കൊച്ചിയില്‍ വെച്ച് അഡാറ് ലൗ ചിത്രത്തിന്‍റെ നായികയെ അമ്മയുടെ ഒത്താശയോടെ സിനിമ മേഖലയിലുള്ള ആളുകള്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നടിയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തെന്നും എതിര്‍ത്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
അമ്മയുടേയും സഹോദരിയുടേയും പീഡനം താങ്ങാന്‍ സാധിക്കുന്നി്ല്ലെന്നും അവര്‍ ഒരുപക്ഷേ തന്നെ കൊല്ലാന്‍ സാധ്യത ഉണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുകയാണെന്നും മിഷേലിന്‍റേതെന്ന പേരില്‍ പ്രചരിച്ചിച്ച പരാതിയില്‍ പറയുന്നുണ്ട്.
നടി പോലീസില്‍ നല്‍കിയ പരാതി എന്ന പേരില്‍ എഴുതി തയ്യാറാക്കിയ ഒരു പരാതിയുടെ കോപ്പിയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പോലീസ് നടപടി എടുക്കാതായതോടെ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അമ്മയ്ക്കെതിരേയും തനിക്കെതിരേയും പരക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മിഷേല്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തങ്ങളെ മാനസികമായി തകര്‍ക്കുന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അതൊന്നും വിശ്വസിക്കരുത്. ദയവ് ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുത്.
വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മിഷേലുംഅമ്മയും വ്യക്തമാക്കി. അമേരിക്കയില്‍ നിന്നാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മിഷേലിനെതിരെ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നാണ് ശ്രദ്ധയില്‍ പെട്ടതെന്നും അവരെ നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരുമെന്നും മിഷേലിന്‍റെ അമ്മ ആന ലിബു പറഞ്ഞു.
അഡാര്‍ ലൗ എന്ന ചിത്രത്തിനെ നെഗറ്റീവ് ഇമേജ് ഉണ്ടാക്കി സിനിമയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. എന്തൊക്കെ സംഭവിച്ചാലും എല്ലാവരും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുമെന്നും ആനി ലിബു പ്രതികരിച്ചു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നാല് നായികമാരില്‍ ഒരാളാണ് മിഷേല്‍. ചിത്രത്തില്‍ മിഷേലിന്‍റെ അമ്മ ആനിയും അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha