ഗ്ലാമര്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിച്ച് വിദ്യാ ബാലന്‍

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് വിദ്യാ ബാലന്‍. അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയായിരുന്നു നടി ബോളിവുഡിലേക്കുളള വരവറിയിച്ചിരുന്നത്. സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തിയ പരിണീത എന്ന ചിത്രത്തിലൂടെയായിരുന്നു നടി ബോളിവുഡില്‍ തുടങ്ങിയത്.
പരിണീതയുടെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ സിനിമാ പ്രേമികളുടെയെല്ലാം മനസ് കീഴടക്കിയിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തനിക്ക് ഗ്ലാമര്‍ വേഷങ്ങളും ഇണങ്ങുമെന്ന് വിദ്യ തെളിയിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.
ഡേര്‍ട്ടി പിക്ചറിന്റെ വിജയത്തിനു ശേഷം നിരവധി ആരാധകരെ വിദ്യയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ശരീരത്തക്കുറിച്ച് കമന്റടിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് വിദ്യ തുറന്നു പറഞ്ഞിരുന്നു. സമീപകാലത്ത് നടന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.
സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ വിദൃാ ബാലന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഡോര്‍ട്ടി പിക്ചറില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. സില്‍ക്ക് സ്മിതയുടെതായി ആളുകള്‍ അറിഞ്ഞതും അറിയാത്തതുമായ കഥയായിരുന്നു ചിത്രത്തില്‍ പറഞ്ഞിരുന്നത്. സില്‍ക്കിന്റെ ജീവിതം സെല്ലുലോയ്ഡില്‍ വിദ്യ മികവുറ്റതാക്കിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. മിലന്‍ ലുഥിര സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു.
അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് വിദ്യ തെളിയിച്ചത് ഡേര്‍ട്ടി പിക്ചറിലൂടെയായിരുന്നു. സില്‍ക്കായി അസാധ്യ പ്രകടനമായിരുന്നു ചിത്രത്തില്‍ വിദ്യ നടത്തിയിരുന്നത്.
മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമുഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha